Chapter Title : മംഗല്ല്യധാരണം [Nishinoya]
വാങ്ങി കൊടുക്കാൻ നീ ആര് അവളെ അപ്പനോ..." കാർത്തി എന്റെ ചെവിയിൽ അടക്കം പറഞ്ഞു.
"... അത് വേണ്ട..." അവൾ തീർത്തു പറഞ്ഞു.
"... അത് പറഞ്ഞാൽ പറ്റില്ല എന്റെ ഒരു മനസമാധാനത്തിന് വരണം പ്ലീസ്..."
അവസാനം അവൾ വരാം എന്ന് സമ്മതിച്ചു. ക്ലാസ്സിൽ പോയി പത്രവും വച്ചു അവളെയും കൂട്ടി നേരെ ക്യാന്റീനിൽ പോയി 3 ബിരിയാണി വാങ്ങി ടേബിളിൽ ഇരുന്നു.
"... തന്റെ പേര് എന്താ..." കഴിക്കുന്നതിനു ഇടയിൽ ഞാൻ തിരക്കി.
"...സ്വന്തം ക്ലാസ്സിൽ പഠിക്കുന്നവരുടെ പേര് അറിയില്ലേ..." അവൾ എന്നെ കളിയാക്കി.
ഞാൻ ഒന്ന് ചമ്മി. അവൾ ഇച്ചിരി കംഫർട് ആയെന്നു തോന്നി.
"...ദിയ 🥰..." പുഞ്ചിരിച്ചോണ്ട് മറുപടി കിട്ടി.
കാർത്തി ഇതൊന്നും ശ്രദ്ധിക്കാതെ ബിരിയാണിയെ കടന്നാക്രമിക്കായിരുന്നു. ഞാനും ദിയയും നല്ലതുപോലെ പരിചയപ്പെട്ടു. ആൾ ഒരു പാവം തൊട്ടാവാടിയ. കഴിച്ചു കഴിഞ്ഞു ക്ലാസ്സിൽ പോയി. ഇപ്പോഴാ ഒരു ആശ്വാസം ആയെ.
"... ചിക്കൻ കുറച്ചൂടി വേവാൻ ഉണ്ട് അല്ലെ..." എന്തോ ആലോചിച്ചു കാർത്തി പറഞ്ഞു.
"... മിണ്ടി പോകരുത്. മനുഷ്യന്റെ കൈയിലെ പൈസയും കളഞ്ഞു..."
"... ഞാൻ പറഞ്ഞോ അവൾക് ബിരിയാണി വാങ്ങി കൊടുക്കാൻ..." അതും പറഞ്ഞു അവൻ കയർത്തു.
"...അവൾക്ക് അല്ല നിനക്കാണ് ബിരിയാണി വാങ്ങി തരാൻ പാടില്ലാതെ..."
"... ഓ ഇപ്പൊ നിങ്ങൾ അച്ഛനും മോനും ഞാൻ നായിന്റെ മോനു അല്ലെ..."
"... അതെ അത് അങ്ങനെ തന്ന..." അത് പറഞ്ഞു ഞാൻ അവനെ ഒന്ന് മൂപ്പിക്കാൻ നോക്കി അപ്പോഴേക്കും ടീച്ചർ വന്നു. ഇല്ലങ്കിൽ ഇവനെ വെറുപ്പിക്കായിരുന്നു.
പോകെ പോകെ
💬 Comments
View all comments