0%

Chapter Title : മംഗല്ല്യധാരണം [Nishinoya]

Author : Nishinoya Read All Parts 2.3K

ദിയയും എന്റെ നല്ലൊരു ഫ്രണ്ട് ആയി. എനിക്ക് അമ്മുവിനെ പോലെയാ ഇപ്പൊ ദിയ.

ഞാൻ ഇന്ന് ഒരു തെണ്ടിയെ ഇടിച്ചില്ലേ അവനും സെയിം ഇയർ തന്ന. വേറെ ബ്രാഞ്ച് ആണെന്ന് ഉള്ളു. ആൾ ഒരു നരമ്പൻ ആണ്. കോളേജ് തുടങ്ങി 1 ആഴ്ച കഴിയും മുമ്പ് ദിയയോടു അവനു പ്രണയം. അവൻ പ്രപ്പോസും ചെയ്തും സന്തോഷപൂർവ്വം അവൾ നിരസിച്ചു 😁. പക്ഷെ അവൻ വിടാൻ ഉദ്ദേശം ഇല്ല. തരം കിട്ടുമ്പോൾ എല്ലാം അവളോട്‌ കൊഞ്ചിക്കൊഴയാൻ വരും. ദിയക് അവനെ ഒട്ടും ഇഷ്ട്ടല്ല. ഇന്ന് പിന്നെ എന്റെ കൈയിൽ നിന്നും പോയി. എന്തായാലും ഇനി അവൻ ശല്യം ചെയ്യാൻ വരില്ല.

രാവിലെ അമ്മയുടെ കലപില ശബ്‌ദം കേട്ടാണ് ഞാൻ ഉറക്കം എഴുന്നേറ്റത്.

"...മനുഷ്യനെ രാവിലെ ഉറങ്ങാനും സമ്മതിക്കില്ല..."

ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ താഴെ അമ്മയുടെ അടുത്തേക്ക് പോയി.

"... എന്താ അമ്മേ രാവിലെ തന്നെ ബഹളം ഉണ്ടാക്കുന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ..." എന്റെ നീരസം പ്രകടിപ്പിച്ചു.

"... ഓ നീ മലമറിക്കുന്ന ജോലി ചെയ്തിട്ട് ഉറങ്ങുവല്ലേ..." ഒരുലോഡ് പുച്ഛം വിതറി അമ്മയും ഫോം ആയി.

"... ഇതാരാ..."അമ്മയുടെ മുന്നിൽ ഇരിക്കുന്ന പെങ്കൊച്ചിനെ നോക്കി ഞാൻ ചോദിച്ചു.

അവൾ എന്നെ നോക്കി ഒരു ചിരി. കാര്യം എന്താന്ന് എനിക്ക് മനസിലായില്ല അപ്പോഴാ ഞാൻ സ്വയം ഒന്ന് നോക്കിയേ ഒരു ചെറിയ ഷോർട്സ് മാത്രമായിരുന്നു എന്റെ വേഷം. എന്റെ ഭാഗ്യത്തിന് ഫോൺ റിങ് കെട്ടു. അവളെ നോക്കി ഒന്ന് വെളുക്കണേ ചിരിച്ച് റൂമിലേക്കു പോയി.

"... എന്താടാ രാവിലെ തന്നെ..."ഫോൺ എടുത്തപാടെ

💬 Comments

View all comments