Chapter Title : മംഗല്യധാരണം 10 [Nishinoya]
ചെറിയ ഡോസ് കൊടുത്തിട്ടുണ്ട്..." അമ്മയെ നോക്കി ഞാൻ കണ്ണിറുക്കി.
"...ചുമ്മാതല്ല. എന്തിനാടാ ആ കൊച്ചിനെ വിഷമിപ്പിക്കുന്നെ..."
"... ഇതൊക്കെ ഒരു രസം അല്ലെ..."
"... അവന്റെ ഒരു രസം. നിനക്ക് കുറച്ചു കൂടുന്നുണ്ട്..."
പിന്നെയും ഞാനും അമ്മയും കുറെ സമയം സംസാരിച്ചു. അമ്മ താഴേക്ക് പോവാനായി ഒരുങ്ങിയതും വാതിൽക്കൽ ഒരു അനക്കം കണ്ടു.ആൾ ആരാണെന്ന് എനിക്ക് മനസിലായി. അമ്മ പോയതും പുള്ളിക്കാരിഅകത്തേക്ക് വന്നു എന്നെ മൈൻഡ് ചെയ്യാതെ മുറിയുടെ അവിടേയും ഇവിടേയും തൊട്ടും തലോടിയും നിന്നും. ഇതൊക്കെ കണ്ട് എനിക്ക് ചിരി വന്നു.
"...എനിക്ക് ഒന്ന് കുളിക്കണമായിരുന്നു..." ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു. എന്നിട്ടും പുള്ളികാരി എന്നെ നോക്കിയില്ല. ഞാൻ പതിയെ എഴുനേറ്റ് നടക്കാൻ തുടങ്ങി. വെറുതെ വീഴാൻ പോകുന്നപോലെ അഭിനയിച്ചതും. പെട്ടെന്ന് ഒരു പിടിവന്നു.
"... വയ്യങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല 😡..." എന്നെ താങ്ങി ബാത്‌റൂമിലേക്ക് പോകവേ ചാരു പറഞ്ഞു. ഞാൻ ഉള്ളിൽ ചിരിച്ചു.
"...നീ കുളിച്ചായിരുന്നോ..." ബാത്‌റൂമിൽ എത്തിയതും ഞാൻ തിരക്കി.
"...ചുമ്മാ കിന്നരിക്കാതെ കുളിക്കാൻ നോക്ക്..." കാൽ വെള്ളം നനയാതെ പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിവെയ്ക്കവേ ചാരു പറഞ്ഞു.
"...ചോദിച്ചതിന് മറുപടി പറയ്..."
"... ഇല്ല എന്തെ..."
"... എന്നാ പോയി കതക് അടച്ചിട്ടു വാ നമുക്ക് ഒരുമിച്ച് കുളിക്കാം..." വഷളൻ ചിരിയോടെ ഞാൻ പറഞ്ഞു.
"... അയ്യേ വൃത്തികെട്ടവൻ. ഒറ്റക്ക് അങ്ങ് കുളിച്ചാൽ മതി ഞാൻ പോണ്..." ചാരു ബാത്‌റൂമിൽ വാതിലും ചാരി പുറത്തേക്ക് പോയി.
പെണ്ണിന് നാണം കാണും. പതിയെ എല്ലാം മാറ്റിയെടുക്കാം സമയം ഉണ്ടല്ലോ. അങ്ങനെ ഓരോന്ന്
💬 Comments
View all comments