0%

Chapter Title : മംഗല്യധാരണം 10 [Nishinoya]

Author : Nishinoya Read All Parts 2.9K

പറഞ്ഞു ഞാൻ തനിയെ വീണ്ടും കൊന്തി കൊന്തി പോയി കൈ കഴുകി തിരികെ ബെഡിൽ വന്ന് കിടന്ന് ഫോൺ കുത്താൻ തുടങ്ങി. ഒളിക്കണ്ണിട്ട് ചാരുവിനെ നോക്കിയപ്പോ. ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ എന്നമട്ടിൽ കണ്ണൊക്കെ നിറഞ്ഞു നിൽക്കാണ് പെണ്ണ്. സത്യം പറഞ്ഞ അ കാഴ്ച എന്റെ ചങ്ക് തകർക്കുന്നത് ആയിരുന്നു.ഇമോഷൻസ് സ്വയം അടക്കി ഞാൻ കിടന്നു.

"... എന്താ പോണില്ലേ. അമ്മ തിരക്കും വേഗം ചെല്ല്..." കളിയാക്കുന്ന മട്ടിൽ ഞാൻ പറഞ്ഞു.

തിരിച്ചൊരു അടിയോ നല്ലൊരു മറുപടിയൊ പ്രതീക്ഷിച്ച എനിക്ക് തെറ്റി. കണ്ണുകൾ തുടച്ച് ഞാൻ കഴിച്ച പാത്രവുമായി താഴേക്ക് പോയി. ചെയ്തത് ഇച്ചിരി കൂടിപ്പോയോ എന്നൊരു സംശയം. കുറച്ചു കഴിയുമ്പോൾ വരുവല്ലോ അപ്പൊ എല്ലാം ശെരിയാക്കാം. അതൊക്കെ ചിന്തിച്ചു ഞാൻ ഉറങ്ങിപ്പോയി. പിന്നെ വൈകിട്ടാണ് എഴുന്നേറ്റത്. ഉണർന്നപ്പോൾ അമ്മ അടുത്ത്‌ ഇരുന്ന് മുടിയിൽ തഴുകുന്നു.

"... എന്താടാ ഇങ്ങനെ നോക്കണേ..." അമ്മയെ നോക്കി കിടന്ന എന്നോട് അമ്മ ചോദിച്ചു.

"... എന്റെ അമ്മക്കുട്ടിക്ക് കുറച്ചു സൗന്ദര്യം കൂടിയോ എന്നൊരു ഡൌട്ട് അത് നോക്കുവായിരുന്നു..."

"...പോടാ കള്ള ചുമ്മാ മനുഷ്യനെ വട്ട് ആക്കാൻവേണ്ടി..."

"... ചുമ്മാ പറഞ്ഞത് അല്ല അമ്മേ സത്യമായിട്ടും. ഇപ്പൊ ഒരു 10 വയസ് കുറഞ്ഞപോലെ ഉണ്ട്..."

"... ഉവ്വ് ഉവ്വേ..."ഞാൻ അമ്മയുടെ കൈ പിടിച്ചു ഒരു ഉമ്മ കൊടുത്തു.

"...അതൊക്കെ പോട്ടെ ചാരു എവിടെ..." അമ്മയുടെ വലുപോലെ നടക്കുന്നവളെ ഒപ്പം കാണാത്തതുകൊണ്ട് ഞാൻ ചോദിച്ചു.

"... ആ പെണ്ണിന് എന്തോ പറ്റി. അവിടെ വിഷമിച്ചിരിക്കുന്നുണ്ട്. നീ വഴക്ക് വല്ലതും പറഞ്ഞോ..."

"... ഒരു

💬 Comments

View all comments