Chapter Title : മംഗല്യധാരണം 10 [Nishinoya]
അയ്യേ ഇത് എന്ത് ഉമ്മ. ഇത് ആർക്ക് വേണം ഞാൻ മുമ്പേ പറഞ്ഞതാ കവിളിലേ ഉമ്മ ഒന്നും വരവ് വയ്ക്കില്ല എന്ന്..."
"...പ്ലീസ് ആദി ഞാൻ പോട്ടെ..."
"... ഞാൻ പറഞ്ഞല്ലോ ഞാൻ ചോദിച്ചത് കിട്ടിയാൽ നിനക്ക് പോവാം..." ഒരു വിട്ടുവീഴ്ചക്കും ഞാൻ തയാറല്ലായിരുന്നു.
"... എന്നാ കണ്ണടക്ക്..."
മറുത്തൊന്നും പറയാതെ ഞാൻ കണ്ണടച്ചു. അവളുടെ ആ അദരങ്ങൾക്കായി ഉള്ളൊന്ന് പിടച്ചു. പക്ഷെ ആ പിടച്ചിൽ അധികം നേരം നീണ്ടു നിന്നില്ല. മനസ് ഒന്ന് ചഞ്ചലപെട്ടപ്പോ കൈകൾ അയഞ്ഞു ആ സമയം കൊണ്ട് ചാരു എന്റെ കൈയിൽ നിന്നും വഴുതിപോയി.പിന്നെ പറയണ്ടല്ലോ പഴയതുപോലെ എന്നെ കൊഞ്ഞനം കുത്തി ചിരിച്ചോണ്ട് അമ്മക്ക് അരികിലേക്ക് ഓടി. പിന്നെ കക്ഷി ഉച്ചക്കുള്ള ചോറും മരുന്നുകളുമായാണ് വന്നത്. എന്നെ പറ്റിച്ചേ എന്നുള്ള ഒരു കള്ളച്ചിരി ആ മുഖത്ത് കാണാം. അവളെ മൈന്റ് ചെയ്യാതെ ഞാൻ പതിയെ കൊന്തി കൊന്തി പോയി കൈ കഴുകി വന്നു. പുള്ളിക്കാരി കാര്യമായി എന്നെ നോക്കുന്നുണ്ട് ഞാൻ അതിന് വലിയ ശ്രെദ്ധ കൊടുക്കാൻ പോയില്ല.
"... പിണക്കമാണോ എന്നോട്..." ഞാൻ ചോർ കഴിക്കവേ ചെറുപുഞ്ചിരിയോടെ ചാരു തിരക്കി.
അവൾ പറയുന്നത് ഒന്നും വലിയ വില കൊടുക്കാതെ ചോർ കഴിക്കുന്നതിൽ ശ്രെദ്ധ കൊടുത്തു. സത്യം പറഞ്ഞ ഇങ്ങനൊരാൾ ഇവിടില്ല എന്ന മാട്ടിലായിരുന്നു എന്റെ പെരുമാറ്റം. ഞാൻ മൈന്റ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോ ചരുവിന്റെ മുഖം വാടി. എന്നെ വിഷമത്തോടെ നോക്കി നിൽക്കാനേ അവൾക്ക് ആയോളു.
"... ഞാൻ പിടിക്കാം..." കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ എഴുനേൽക്കവേ ചാരു പറഞ്ഞു.
വേണ്ടന്ന്
💬 Comments
View all comments