Chapter Title : മംഗല്യധാരണം 10 [Nishinoya]
പിന്നെ വൈകിട്ടാണ് എഴുന്നേറ്റത്. ഉണർന്നപ്പോൾ അമ്മ അടുത്ത് ഇരുന്ന് മുടിയിൽ തഴുകുന്നു.
"... എന്താടാ ഇങ്ങനെ നോക്കണേ..." അമ്മയെ നോക്കി കിടന്ന എന്നോട് അമ്മ ചോദിച്ചു.
"... എന്റെ അമ്മക്കുട്ടിക്ക് കുറച്ചു സൗന്ദര്യം കൂടിയോ എന്നൊരു ഡൌട്ട് അത് നോക്കുവായിരുന്നു..."
"...പോടാ കള്ള ചുമ്മാ മനുഷ്യനെ വട്ട് ആക്കാൻവേണ്ടി..."
"... ചുമ്മാ പറഞ്ഞത് അല്ല അമ്മേ സത്യമായിട്ടും. ഇപ്പൊ ഒരു 10 വയസ് കുറഞ്ഞപോലെ ഉണ്ട്..."
"... ഉവ്വ് ഉവ്വേ..."ഞാൻ അമ്മയുടെ കൈ പിടിച്ചു ഒരു ഉമ്മ കൊടുത്തു.
"...അതൊക്കെ പോട്ടെ ചാരു എവിടെ..." അമ്മയുടെ വലുപോലെ നടക്കുന്നവളെ ഒപ്പം കാണാത്തതുകൊണ്ട് ഞാൻ ചോദിച്ചു.
"... ആ പെണ്ണിന് എന്തോ പറ്റി. അവിടെ വിഷമിച്ചിരിക്കുന്നുണ്ട്. നീ വഴക്ക് വല്ലതും പറഞ്ഞോ..."
"... ഒരു ചെറിയ ഡോസ് കൊടുത്തിട്ടുണ്ട്..." അമ്മയെ നോക്കി ഞാൻ കണ്ണിറുക്കി.
"...ചുമ്മാതല്ല. എന്തിനാടാ ആ കൊച്ചിനെ വിഷമിപ്പിക്കുന്നെ..."
"... ഇതൊക്കെ ഒരു രസം അല്ലെ..."
"... അവന്റെ ഒരു രസം. നിനക്ക് കുറച്ചു കൂടുന്നുണ്ട്..."
പിന്നെയും ഞാനും അമ്മയും കുറെ സമയം സംസാരിച്ചു. അമ്മ താഴേക്ക് പോവാനായി ഒരുങ്ങിയതും വാതിൽക്കൽ ഒരു അനക്കം കണ്ടു.ആൾ ആരാണെന്ന് എനിക്ക് മനസിലായി. അമ്മ പോയതും പുള്ളിക്കാരിഅകത്തേക്ക് വന്നു എന്നെ മൈൻഡ് ചെയ്യാതെ മുറിയുടെ അവിടേയും ഇവിടേയും തൊട്ടും തലോടിയും നിന്നും. ഇതൊക്കെ കണ്ട് എനിക്ക് ചിരി വന്നു.
"...എനിക്ക് ഒന്ന് കുളിക്കണമായിരുന്നു..." ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു. എന്നിട്ടും പുള്ളികാരി എന്നെ നോക്കിയില്ല. ഞാൻ പതിയെ എഴുനേറ്റ് നടക്കാൻ തുടങ്ങി. വെറുതെ വീഴാൻ പോകുന്നപോലെ അഭിനയിച്ചതും. പെട്ടെന്ന് ഒരു പിടിവന്നു.
"... വയ്യങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല 😡..." എന്നെ താങ്ങി ബാത്‌റൂമിലേക്ക് പോകവേ ചാരു പറഞ്ഞു. ഞാൻ ഉള്ളിൽ ചിരിച്ചു.
"...നീ കുളിച്ചായിരുന്നോ..." ബാത്‌റൂമിൽ എത്തിയതും ഞാൻ തിരക്കി.
"...ചുമ്മാ കിന്നരിക്കാതെ കുളിക്കാൻ നോക്ക്..." കാൽ വെള്ളം നനയാതെ പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിവെയ്ക്കവേ ചാരു പറഞ്ഞു.
"...ചോദിച്ചതിന് മറുപടി പറയ്..."
"... ഇല്ല എന്തെ..."
"... എന്നാ പോയി കതക് അടച്ചിട്ടു വാ നമുക്ക് ഒരുമിച്ച്
💬 Comments
View all comments