0%

Chapter Title : മംഗല്യധാരണം 10 [Nishinoya]

Author : Nishinoya Read All Parts 2.9K

എനിക്ക് ഒപ്പം ഇരുന്ന് ചാരുവും ചായ കുടിക്കുവാ. അച്ഛന് ആണെങ്കിൽ പണ്ടത്തെപോലെ തീരെ ഉത്തരവാദിത്തം ഇല്ല ഒന്നുമില്ലെകിലും സ്വന്തം മകന്റെ കാൽ ഒടിഞ്ഞിരിക്കയല്ലേ അപ്പൊ ചായകുടിക്കുമ്പോൾ കഴിക്കാൻ കടി വല്ലതും വാങ്ങണ്ടേ. ഇതിപ്പോ ശേ മോശം മോശം. തന്തപടിയേ ഉപദേശിക്കേണ്ടിരിക്കുന്നു.

"... എടൊ സോറി. ഞാൻ ചെയ്തത് ഒക്കെ തനിക്ക് ഇത്രക്ക് ഹർട്ട് ആവും എന്ന് കരുതിയില്ല..." എന്റെ കൈയിൽ നിന്നും ഒഴിഞ്ഞ ചായ കപ്പ്‌ വാങ്ങാൻ വന്ന ചരുവിനോട് ഞാൻ പറഞ്ഞു.

"...എന്തിനാ ആദി എന്നോട് sorry ഒക്കെ പറയുന്നേ. അപ്പോഴത്തെ വിഷമത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞെന്ന് കരുതി..."

"... എന്നാലും..."

"... ഒരു എന്നാലുമില്ല. ഞാൻ വേഗം പോയി ചായ കപ്പ് വച്ചിട്ട് വരാട്ടോ. ഞാൻ ഒപ്പം ഇരിക്കുന്നില്ല എന്നല്ലേ ഈ കള്ളന്റെ പരാതി..." എന്റെ മൂക്കിൽ പിടിച്ചു ആട്ടിയിട്ട് ചാരു ചായ കപ്പുമായി താഴേക്ക് പോയി. തിരിച്ചു വന്നവൾ എന്റെ അടുത്തിരുന്നു. കുറച്ചു സമയത്തേക്ക് ഞങ്ങൾക്ക് ഇടയിൽ മൗനം നിലനിന്നു.

"... ആദി ഞാൻ ഒരു കാര്യം ചോദിക്കട്ടെ..." എന്നോട് ചേർന്നിരുന്ന് എന്റെ ഒരു കൈ കെട്ടിപിടിച്ചു തോളിൽ തല ചായ്ച്ച് അവൾ തിരക്കി.

"... എന്താടി വല്ലാത്തൊരു സ്നേഹം കിഡ്നി വല്ലതും വേണോ..."

"... ഒന്ന് പോ ആദി എപ്പോഴും ഇങ്ങനെയാ. ഞാൻ ഒന്നും ചോദിക്കണില്ല😡..." എന്റെ കൈ തട്ടിമറ്റി അവൾ മുഖം തിരിച്ചു.

"... പിണങ്ങല്ലേ. ഇനി ഞാൻ കളിയാക്കില്ല എന്താ നിനക്ക് ചോദിക്കാൻ ഉള്ളെ ..." ചരുവിന്റെ കൈപിടിച്ചു നേരത്തെ ഇരുന്നപോലെ വച്ചു.

"...അതെ ആദിക്ക് എപ്പോഴാ എന്നെ

💬 Comments

View all comments