0%

Chapter Title : മംഗല്യധാരണം 10 [Nishinoya]

Author : Nishinoya Read All Parts 2.9K

ഇഷ്ടയെ..."

"... ഇതാണോ വല്യ കാര്യം. ഹ്മ്മ് സത്യം പറയണോ കള്ളം പറയണോ..." ഒന്ന് ആലോചിച്ചോണ്ട് ചോദിച്ചു.

"... സത്യം പറയ്..." എന്റെ തോളിൽ തല ചായ്ച്ച് ചാരു പറഞ്ഞു.

"... എന്ന പറയാം. ആദ്യം നിന്നെ കണ്ടപ്പോ എനിക്ക് ഒട്ടും ഇഷ്ട്ടമല്ലായിരുന്നു..."

"... അതെന്താ എന്നെ ഇഷ്ട്ടപെടാത്തെ എന്താ എനിക്ക് ഒരു കുറവ് 😡..." ചാരു എന്നെ അടിക്കാനും പിച്ചാനും തുടങ്ങി.

"... ഹഹാ പറയട്ടെ. അമ്മയും നിന്റെ വീട്ടുകാരും തമ്മിലുള്ള പിണക്കം ആയിരുന്നു പ്രധാന കാരണം. പിന്നെ നിന്നോട് കൂടുതൽ ഇടപഴകിയപ്പോ ഒരു ഇഷ്ട്ടം തോന്നി. അത് എങ്ങനെ പ്രണയം ആയെന്ന് ഒന്നും എനിക്ക് അറിയാൻ മേല..."

"... കൊച്ചു കള്ളൻ ഇതൊക്കെ മനസ്സിൽ വച്ചോണ്ട് നടക്കാതെ അപ്പോഴേ പ്രൊപോസൽ ചെയ്യണ്ടേ ..."

"...ആരു പറഞ്ഞു പ്രൊപ്പോസ് ചെയ്തില്ല എന്ന്. കോളേജിൽ ഓണ പരിപാടിക്ക് നീ അണിഞ്ഞൊരുങ്ങി വന്നപ്പോ എന്ത് സുന്ദരി ആയിരുന്നെന്നോ. നിന്നെ കണ്ട നിമിഷം എന്റെ കിളിയെല്ലാം പോയി എത്രയും പെട്ടന്ന് എന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞു നിന്നെ സ്വന്തം ആക്കണം എന്ന് തോന്നി .അന്ന് നിന്നെ പ്രൊപ്പോസ് ചെയ്യാൻ വേണ്ടിയാ നിന്റെ ക്ലാസ്സിലേക്ക് വന്നേ പക്ഷെ..." എന്റെ മുഖഭാവം മാറുന്നത് കണ്ട് ചാരു എന്റെ കയ്യിൽ ഒന്നുകൂടി അമർത്തി പുൽകി.

"... അന്ന് നടന്നതിനു മുഴുവൻ കാരണകാരി ഞാനാ. ആദിക്ക് അറിയാലോ ഞാൻ കോളേജിൽ ലേറ്റ് അഡ്മിഷൻ ആയിരുന്നു അതുകൊണ്ട് തന്നെ എല്ലാരുമായി അത്രപെട്ടെന്ന് സിങ്ക് ആവാൻ പറ്റിയില്ല. എന്നെ പോലെ ഒരു ഗപ്പിന് ശേഷം കോളേജിലേക്ക് വന്നതാ അരുണും.

💬 Comments

View all comments