Chapter Title : മംഗല്യധാരണം 10 [Nishinoya]
അതുകൊണ്ട് തന്നെ എക്സ്പീരിമെന്റ് ഗ്രൂപ്പിൽ എന്നെയും അവനെയും ഒരുമിച്ച് ആക്കി. പതിയെ പതിയെ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി മാറി..." ഞാൻ ഇതെല്ലാം മൂളി കേട്ടു.
"...ക്ലാസ്സിലെ എന്റെ ഏറ്റവും നല്ല ഫ്രണ്ട് ആയിരുന്നു അവൻ. അങ്ങനെയുള്ള ഒരുത്തനെ യാതൊരു പ്രകോപനവും കൂടാതെ നീ വന്ന് ഇടിച്ചപ്പോ ഞാൻ പ്രതികരിച്ചു. ഇടി കൊണ്ടിട്ടും അരുൺ നിന്നോട് ദേഷ്യപ്പെടാതെ സോറി പറയുകയാ ചെയ്തേ അപ്പോഴും നിന്റെ ദേഷ്യം അടങ്ങുന്നുമില്ല. ആ ഒരു സമയത്ത് തെറ്റൊന്നും ചെയ്യാത്ത അവന്റെ കൂടെ നിൽക്കണം എന്ന് തോന്നി. അതാ ഞാൻ അങ്ങനെ പെരുമാറിയത്..."
"... അവൻ കോളേജിൽ എങ്ങനാ കുറെ കാലം വരാതിരുന്നത് എന്ന് നീ തിരക്കിയില്ലേ..."
"... അന്ന് നീ എന്നോട് വഴക്കുണ്ടാക്കി പോയതിന് ശേഷം. അരുൺ എന്നോട് ഒരുപാട് sorry പറഞ്ഞു അവൻ കാരണം നമ്മൾ തമ്മിൽ തെറ്റിയതിനെ ചൊല്ലി. ഞാൻ ചോദിച്ചു നിങ്ങൾ തമ്മിലുള്ള പ്രശ്നം..."
"... അവൻ അപ്പൊ എന്തോ പറഞ്ഞു 😏..."
"...നിന്റെ ക്ലാസ്സിലെ പെങ്കൊച്ചിനെ പ്രൊപ്പോസ് ചെയ്തത് ഇഷ്ടപ്പെടാതെ നീ ഇടിച്ചെന്ന പറഞ്ഞെ..."
"... ആ നായിന്റെമോൻ അത്രയേ പറഞ്ഞോളോ..."അതിന് ചാരു മൂളിയതെ ഉള്ളു.
"... നിന്നോട് ഇതെപ്പറ്റി സംസാരിക്കാൻ ഞാൻ എന്തോരം ശ്രെമിച്ചെന്നോ. എന്നാൽ എന്റെ ഒരുവാക്ക് പോലും കേൾക്കാൻ നീ തയാറായില്ല. അന്ന് രാത്രി നീ കുടിച്ചിട്ട് വന്നതിന്റെ കാരണക്കാരി ഞാൻ ആണെന്ന് മനസ്സിലായപ്പോ എനിക്ക് എന്തുമാത്രം വേദനിച്ചെന്നോ. പോരാത്തതിന് അമ്മയുടെ പക്കൽ നിന്നും തല്ലും കിട്ടി. ആ സമയങ്ങളിൽ എന്റെ വിഷമം മനസ്സിലാക്കാനോ പറയനോ ആരും ഉണ്ടായിരുന്നില്ല..." ചാരു എന്റെ
💬 Comments
View all comments