Chapter Title : മംഗല്യധാരണം 10 [Nishinoya]
തോളിൽ ചാരി കരയാൻ തുടങ്ങി. ഞാൻ അവളെ അശ്വസിപ്പിച്ചു.
"... കോളേജിൽ ഒരു ഉണർവും ഇല്ലാതെ വിഷമിച്ചു നടന്ന എന്നോട് എന്ത് പറ്റിയെന്നു ചോദിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഉള്ളുതുറന്ന് സംസാരിക്കാൻ പോലും നല്ലൊരു ഫ്രണ്ട് ഇല്ലാത്ത അവസ്ഥ. അ സമയത്ത് എന്നോട് സംസാരിച്ചു എന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഇതിനൊരു പരിഹാരം കാണാം എന്ന് ഉറപ്പ് തന്നത് അരുൺ ആയിരുന്നു. അവൻ കാരണം ഉണ്ടായ പ്രശനം അല്ലെ അപ്പൊ അവൻ തന്നെ സഹായിക്കാം എന്ന് പറഞ്ഞു..."
"... എനിക്ക് ഉറപ്പുണ്ടായിരുന്നു നിന്നോട് മനസുതുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ നമുക്ക് ഇടയിൽ ഉള്ളുവെന്ന്. എന്നാൽ നീ എന്നെ കാണുമ്പോൾ ഒഴിഞ്ഞുമാറുന്നത് മൂലം അതിന് പറ്റിയില്ല. അങ്ങനെ ഇരിക്കയാ എനിക്ക് തമിഴ്നാട്ടിൽ എക്സാം വന്നത്. അമ്മയോട് പറഞ്ഞു എന്നോടൊപ്പം വരാൻ ഇരുന്ന അച്ഛന് പകരം നിന്നെയും കൂട്ടി പോകാം എന്ന് നിർബന്ധം പിടിച്ചപ്പോ നിന്റെ അമ്മ അതിന് സമ്മതിച്ചു. ആ യാത്രയിൽ നിന്നോട് സംസാരിച്ചു എല്ലാം ക്ലിയർ ചെയ്യാനായിരുന്നു എന്റെ ഉദ്ദേശം അതിന് ഫുൾ സപ്പോർട്ട് തന്നത് അരുൺ ആയിരുന്നു. അന്നത്തെ ദിവസം ഇടക്ക് ഇടക്ക് എന്തായി കാര്യങ്ങൾ എന്ന് അറിയാൻ അവൻ എന്നെ വിളിച്ചോണ്ട് ഇരുന്നു. പ്രശ്നങ്ങൾ എല്ലാം പറഞ്ഞു ഒതുക്കി എന്റെ ഇഷ്ട്ടം നിന്നോട് പറയാൻ ഇരുന്നപ്പോഴാ ഗായുവിന്റെ കാൾ നിനക്ക് വന്നത്. നിങ്ങളുടെ സംസാരം കേട്ടപ്പോ ഒരുപക്ഷെ നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണോ എന്നെനിക്ക് തോന്നി. അതെ പറ്റി അപ്പോൾ തന്നെ നിന്നോട് ചോദിച്ചു പക്ഷെ നീ വ്യക്തമായ ഉത്തരം തന്നില്ല. അത് എന്നെ ആകെ തളർത്തി
💬 Comments
View all comments