0%

Chapter Title : മംഗല്യധാരണം 10 [Nishinoya]

Author : Nishinoya Read All Parts 2.9K

എനിക്ക് ചെറിയ സംശയം തോന്നി. ആ നിമിഷം എനിക്ക് അറിയേണ്ടിയിരുന്നത് ആദിയും അരുണും തമ്മിൽ ഉണ്ടായ യഥാർത്ഥ പ്രശ്നം ആയിരുന്നു. പിറ്റേന്ന് ദിയയിൽ നിന്നും എല്ലാ കാര്യങ്ങളും അറിഞ്ഞു. അതെ പറ്റി അരുണിനോട് ചോദിക്കാൻ പോകവേ അവന്റെ കൂട്ടുകാരനോട് നിന്നെ പറ്റി അവൻ പറയുന്നത് ഞാൻ കേട്ടു. ദിയയുമായി ഉണ്ടായ പ്രശ്നത്തിൽ ആദിയോട് നല്ല പക ഉണ്ടായിരുന്നു. പക്ഷെ നേരിട്ട് തല്ലി തോല്പിക്കാൻ അവനെക്കൊണ്ട് കഴിയില്ല. ആ സമയത്ത് നിനക്ക് എതിരെ കിട്ടിയ വജ്രായുധമായിരുന്നു ഞാൻ. ഇതും പോരാഞ്ഞിട്ട് നമ്മുടെ അമ്മുവിനെ വച്ച് എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. എന്നെയും നിന്നെയും തമ്മിൽ അടുപ്പിക്കാം എന്ന് പറഞ്ഞവൻ സത്യത്തിൽ നമ്മളെ തമ്മിൽ അടിപ്പിക്കയാണ് ചെയ്തത്. ഞാൻ നല്ലൊരു ഫ്രണ്ട് ആയി കരുതിയവൻ കൂടെനിന്ന് ചതിക്കാണെന്ന് തിരിച്ചറിഞ്ഞപ്പോ സഹിക്കാൻ കഴിഞ്ഞില്ല. അപ്പൊ തന്നെ അവന്റെ കരണം നോക്കി ഒന്ന് കൊടുത്ത് ഞാൻ അവിടെന്ന് ഇറങ്ങി പോയി. അതിനു ശേഷം ഈ നിമിഷം വരെ ഒരുവാക്ക് പോലും ഞാൻ അവനോട് മിണ്ടിയിട്ടില്ല. സത്യത്തിൽ ഞാൻ ഒരു മണ്ടിയ എന്നെ ഒരാൾ മുതലെടുക്കുന്നത് പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവൾ..." ചാരു പൊട്ടി കരഞ്ഞു.

"... പിന്നീടുള്ള എന്റെ ജീവിതം ഒരു തരം മടിപ്പായിരുന്നു. അതിൽ ഏറ്റവും എന്നെ വിഷമിപ്പിച്ചത് നിന്റെ അകൽച്ചയാണ്. അറിഞ്ഞോ അറിയാതയോ നിന്നോട് ചെയ്ത എല്ലാത്തിനും മാപ്പ് പറയാൻ കഴിയാത്ത കുറ്റബോധത്തിൽ നീറി നീറി ജീവിക്കായിരുന്നു.ഒരു ഘട്ടത്തിൽ ജീവിക്കുന്നത് തന്നെ എന്തിനാണെന്ന് തോന്നിപോയി. പുതിയൊരു ജീവിതം തുടങ്ങാനോ നിന്നെ മറക്കാനോ എനിക്ക് സാധിച്ചില്ല. ജീവിക്കാൻ വീണ്ടും ഒരു പ്രതീക്ഷ തന്നത് നമ്മുടെ

💬 Comments

View all comments