0%

Chapter Title : മംഗല്യധാരണം 10 [Nishinoya]

Author : Nishinoya Read All Parts 2.9K

കുറച്ചു നേരം കത്തി വച്ചശേഷം കാർത്തി ഫോണുമായി പുറത്തേക്ക് പോയി. ചാരു വീട്ടിൽ എത്തിയ വിവരം പറയാൻ അവൾ വിളിച്ചു.കുറച്ചു സമയം അമ്മയുടെ കൂടെ സംസാരിച്ചു.സമയത്തിന് ഉറങ്ങിക്കോണം എന്ന് രാജകല്പനയും നൽകി അമ്മയും പോയി. കാർത്തി എന്റെ അടുത്തുള്ള ബെഡിൽ കിടന്നു. ഞാനും അവനും പണ്ടത്തെ ഓരോ കാര്യങ്ങൾ പറഞ്ഞു പതിയെ ഉറങ്ങി.

"... ആ എഴുന്നേറ്റോ. ഇപ്പൊ എങ്ങനെ ഉണ്ട്..." രാവിലെ ആര്യയുടെ സൗണ്ട് കേട്ടാണ് ഉണർന്നത്.

"... ഗുഡ് മോർണിങ്..."

"... വരവ് വച്ചിരിക്കണു. കൂടെ ആരും ഇല്ലേ..."

"...ആ പോത്ത് പോലെ കിടന്ന് ഉറങ്ങുന്നവനെ കണ്ടോ. അതാണ് എന്റെ കൂടെ നിൽക്കാൻ വന്നത്..." സ്ഥലകാല ബോധം ഇല്ലാതെ ഉറങ്ങുന്ന കാർത്തിയെ ചൂണ്ടി പറഞ്ഞു. അവന്റെ കിടപ്പ് കണ്ട് അവൾ ചിരിക്കാനും തുടങ്ങി.

"... ഇന്നലെ പിന്നെ ഇങ്ങോട്ട് കണ്ടില്ലല്ലോ..."

"... അതെന്താ മാഷേ എനിക്ക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലൊന്നും പോണ്ടേ..." ഞാൻ അതിന് ഒന്ന് വെളുക്കണേ ചിരിച്ചു.

"... ഇപ്പൊ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ. ഞാൻ ഡ്യൂട്ടി ഡോക്ടറുടെ കൂടെ വരാം. അപ്പോഴേക്കും ഫുഡ്‌ ഒക്കെ കഴിച്ചു സെറ്റ് ആയി ഇരിക്ക്..." എന്റെ സുഖ വിവരങ്ങൾ ഒക്കെ തിരക്കി അവൾ പോയി. ഇപ്പൊ അത് ആരാണെന്ന് മനസിലായി കാണും അല്ലോ ആര്യ ഇവിടത്തെ നേഴ്സ് ആണ്. ഒരു സുന്ദരി കുട്ടി😁.

"... ടാ പുല്ലേ എഴീക്കട നേരം വെളുത്തു..." ഒരു തലയണ എടുത്ത് അവനുനേരെ എറിഞ്ഞു.

"... ഇപ്പൊ ബെഡ് കോഫി വേണ്ട കുറച്ചു കഴിയട്ടെ..."

"... നിനക്ക് കോഫി അല്ലടാ ഹോർലിക്സ്

💬 Comments

View all comments