0%

Chapter Title : മംഗല്യധാരണം 10 [Nishinoya]

Author : Nishinoya Read All Parts 2.9K

കലക്കി തരാം..." ചീത്തയും വിളിച്ചു അവനെ വിളിച്ചുണർത്തി.

പിന്നെ അവൻ എഴുനേറ്റ് അടുത്തുള്ള വീൽ ചെയറിൽ എന്നെയും കൂട്ടി ബാത്‌റൂമിലേക്ക് പോയി. ഇച്ചിരി ബുദ്ധിമുട്ടി. അപ്പോഴേക്കും അവൻ പേസ്റ്റ് ആയി വന്നു. പല്ലൊക്കെ തേച്ചു തിരിച്ചു ബെഡിലേക്ക് എത്തിച്ചു.ചാരുവും അച്ഛനും വന്ന് ഡോക്ടർ പറഞ്ഞ ടെസ്റ്റ്‌ എല്ലാം എടുത്തു. ശേഷം ചാരു എനിക്കും കർത്തിക്കും കൊണ്ടുവന്ന ഫുഡ്‌ കഴിച്ചു ഡോക്ടറുടെ വരവിനായി കാത്തിരുന്നു.

"... കുഴപ്പം ഒന്നും ഇല്ല കുറച്ചുനാൾ റസ്റ്റ്‌ എടുക്കണം. കാലിൽ വെള്ളം വീഴാതെ നോക്കണം. ഇനി അടുത്ത മാസം വന്നൊന്ന് കാണിക്ക് കേട്ടോ..." X-ray നോക്കി ഇതെല്ലാം പറഞ്ഞു പുള്ളി പോയി കൂട്ടത്തിൽ ആര്യയും ഉണ്ടായിരുന്നു.

അച്ഛനും കാർത്തിയും മരുന്നൊക്കെ വാങ്ങി വന്ന ശേഷം എന്നെ വീൽ ചെയറിലേക്ക് എടുത്തിരുത്തി കാറിന്റെ അരികിലേക്ക് നീങ്ങി.

"...ഹാ നിങ്ങൾ ഇറങ്ങിയോ..."റൗണ്ട്സ് കഴിഞ്ഞു വന്ന ആര്യ തിരക്കി.

"... അതേല്ലോ. താൻ റൗണ്ട്സിൽ ആയോണ്ടാ പറയാൻ പരാതിരുന്നേ..."

"... അത് സാരമില്ല. മരുന്നൊക്കെ സമയത്തിന് കഴിക്കണം. കാലിനു അധികം സ്‌ട്രെയിൻ കൊടുക്കരുത്..." ഇതാരാ വൈഫ്‌ ആണോ ചാരുവിനെ നോക്കി ആര്യ ചോദിച്ചു.

"...അതെ. എന്നാ അടുത്ത വരവിനു കാണാം കേട്ടോ

"... ഓ ആയിക്കോട്ടെ..." അവളോട് ഒരു ബൈ പറഞ്ഞു നേരെ വീട്ടിലേക്ക്.

"... മോനെ ഇപ്പൊ എങ്ങനെ ഉണ്ടടാ. വേദന ഉണ്ടോ..." വീട്ടിൽ എത്തി കാറിൽ നിന്നും ഇറങ്ങാവെ അമ്മയുടെ അന്വേഷണം എത്തി.

"... കുഴപ്പം ഇല്ല അമ്മ..." കാറിൽ നിന്നും ഇറങ്ങി അമ്മയുടെ തോളിൽ കൈയിട്ടുകൊണ്ട് പറഞ്ഞു.

"...ഞാൻ വിഷമിക്കും എന്ന് കരുതി

💬 Comments

View all comments