0%

Chapter Title : മംഗല്യധാരണം 10 [Nishinoya]

Author : Nishinoya Read All Parts 2.9K

നീ അങ്ങനെ അല്ലെ പറയു..." എന്നെ മൊത്തത്തിൽ നോക്കി അമ്മ പറഞ്ഞു.

"... ഡോക്ടർ പറഞ്ഞതാ കുഴപ്പം ഒന്നും ഇല്ലന്ന്. അമ്മക്ക് സംശയം ഉണ്ടങ്കിൽ ദേ അച്ഛനോട് ചോദിക്ക്..."പിന്നെ അമ്മ ഒന്നും ചോദിച്ചില്ല. അമ്മയും അച്ഛനും എന്നെ താങ്ങി ഹാളിലെ സോഫയിൽ ഇരുത്തി.

"... എടാ എന്നാ ഞാൻ ഇറങ്ങട്ടെ..." കാർത്തി വീട്ടിൽ പോവാനായി ഇറങ്ങി.

"... എന്നാ ശെരിയാടാ നീ വിട്ടോ ഞാൻ വിളിച്ചോളാം..." അവൻ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.

"... ചാരു എനിക്ക് ഒന്ന് കിടക്കണം ഹെൽപ് ചെയ്യടി..." ഞാൻ ചരുവിനോട് പറഞ്ഞു.

"...വാ അമ്മുവിന്റെ റൂമിലേക്ക് പോവാം..." അമ്മ ഓടി എന്റെ അടുക്കൽ വന്നു പറഞ്ഞു.

"... അങ്ങോട്ട് എന്തിനാ പോണേ... "

"... നിനക്ക് കാൽ വയ്യാത്തത് അല്ലെ. അത് ശെരിയാവും വരെ അവളുടെ മുറിയിൽ കിടക്കാം..."

"... അതൊന്നും വേണ്ട. എനിക്ക് എന്റെ മുറിയിൽ തന്നെ കിടക്കണം..." അമ്മയോട് അടിയുണ്ടാക്കി അവസാനം എന്റെ മുറിയിൽ തന്നെ പൊക്കോളാൻ സമ്മതം കിട്ടി.

"... നിന്റെ മുഖം എന്താടി കടന്നൽ കുത്തിയപോലെ ഇരിക്കണേ..." ചരുവിന്റെ തോളിൽ കൈയിട്ടു മുറിയിലേക്കുള്ള പടി കയറവേ ഞാൻ ചോദിച്ചു.

"... ഒന്നുമില്ല..."

ആ പറച്ചിലിൽ ഒരു സുഖക്കുറവ്. എന്നെ ബെഡിൽ കിടത്തി സാധനങ്ങൾ ഒക്കെ ഒതുക്കി പറക്കി വയ്ക്കുകയാണ് ചാരു. പക്ഷെ പുള്ളികാരി ഇപ്പോഴും മൂഡോഫ് ആണ്. കാര്യം എന്താണെന്ന് ഒരു പിടിത്തവും ഇല്ല. ഞാൻ ഓരോന്ന് ചോദിച്ചിട്ടും അവളുടെ പക്കൽ നിന്നും തൃപ്തികരമായ മറുപടി ഒന്നും വന്നില്ല. ബെഡ് ഒക്കെ നേരെ ആക്കി ചാരു

💬 Comments

View all comments