0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 6.8K

നോക്കി. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. എന്തോ എനിക്ക് ആ കണ്ണിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. ഞങ്ങൾ എത്രനേരം കണ്ണും കണ്ണും നോക്കി ഇരുന്നെന്ന് ഒരു പിടിയും ഇല്ല. ഇടക്ക് ഞെട്ടി ഞാൻ സോബോധത്തിലേക്ക് വന്നു കൂടെ അവളും.

"... ഞാൻ... ഞാൻ... കോഫി എടുത്തിട്ടു വരാം..." വിക്കി വിക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചു മുറിക്ക് പുറത്തേക്ക് പോയി.

എന്താ ഇപ്പൊ ഉണ്ടായേ. അവളുടെ കണ്ണുകളിലെ ആകർഷണം. എനിക്ക് എന്താ പറ്റിയെ ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല. കോഫിയുമായി തിരിച്ച് അവളുടെ മുറിയിലേക്ക് പോയി. എന്തോ അവളുടെ മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല. മുമ്പ് എങ്ങും ഇല്ലാത്ത ഒരു ഫീൽ. കോഫി കുടിക്കഴിഞ്ഞു അവൾ എന്തൊക്കെയോ പറയുന്നുണ്ട് എനിക്ക് ഒന്നിലും ശ്രെദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല വല്ലാതെ വീർപ്പുമുട്ടുന്ന പോലെ. അവൾ കുളിക്കാൻ പോയതും ഉള്ള ജീവനുംകൊണ്ട് എന്റെ മുറിയിലേക്ക് ഓടി. പിന്നെ ഞാൻ എന്റെ മുറിയിൽ തന്നെ ഇരുന്നു ആദി തിരിച്ചു വന്നപ്പോഴാണ് ഞാൻ ഓക്കെ ആയത്.

"... രോഗിയെ നോക്കാൻ ഏൽപ്പിച്ചിട്ട് നീ ഇവിടെ അട ഇരിക്കുവാണോ... "

"... ഇല്ലടാ ഇപ്പൊ ഇങ്ങോട്ട് വന്നതേ ഉള്ളു. ഇത്രയും നേരം ഞാൻ അവിടെയ ഇരുന്നേ..."

"... ഞാൻ അവളെ കണ്ടായിരുന്നു ഇപ്പൊ കുഴപ്പം ഒന്നും ഇല്ലെന്ന പറഞ്ഞെ. മോൻ വേഗം റെഡി ആവൻ നോക്ക് ക്യാമ്പ് ഫയർ ഉള്ളതാ..."

"... മം എങ്ങനെ ഉണ്ടായിരുന്നടാ ട്രിപ്പ്‌..."

"...കൂടെ ഉള്ളവർ എല്ലാരും എൻജോയ് ചെയ്തടാ നിങ്ങൾ രണ്ടു ഇല്ലാത്തോണ്ട് എനിക്ക് ആകെ ബോർ ആയിരുന്നു. ഇവിടെ റേഞ്ച് ഇല്ലാത്ത കാരണം

💬 Comments

View all comments