Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]
നിങ്ങളെ വിളിക്കാനും പറ്റിയില്ല. രണ്ടും തല്ലുകൂടി ചത്തോ എന്ന് അറിയില്ലല്ലോ..."
"...ഒന്ന് പോടാ ഞങ്ങൾ എന്താ കൊച്ചു പിള്ളേർ ആണോ അടി ഉണ്ടാക്കികൊണ്ട് ഇരിക്കാൻ..."
"...കൊച്ചു പിള്ളേരെക്കാൾ കഷ്ട്ട രണ്ടിന്റെയും കാര്യം ഞാൻ കാണുന്നത് അല്ലെ. രാവിലെ എൻജോയ് ചെയ്യാൻ പറ്റിയില്ല രാത്രി നമുക്ക് തകർക്കണം. ദിയയും വരാം എന്ന് പറഞ്ഞിട്ടുണ്ട് പൊളിക്കാം..."
രാത്രി ഞാൻ ഒരു ബ്ലൂ ജീൻസും യെല്ലോ ഹുടിയുമാണ് ഇട്ടത്. ഞങ്ങൾ നേരെ ക്യാമ്പ് ഫയർ നടക്കുന്ന ഇടത്തേക്ക് പോയി. രാവിലെ വരാൻ കഴിയാത്ത എന്റെ അവസ്ഥയെ കുറിച്ച് എല്ലാരുടെയും പരിതാപവും ദുഃഖവും അറിയിച്ചു. പുല്ല് കേട്ട് കേട്ട് മനുഷ്യന്റെ ഉള്ള മൂഡ് പോയി. ഇതിന്റെ ഇടക്കാണ് കൂട്ടുകാരികളുടെ കൂടെ ദിയ വരുന്നത് കണ്ടത്. ലോക സിനിമയിലെ കല്യാണിയുടെ വൈറ്റ് ഡ്രസ്സ് ഇല്ലേ ഏകദേശം അതുപോലുള്ള വെള്ള വസ്ത്രം. ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെതന്നെ എന്റെ കിളി എല്ലാം പോയി. ദൈവമേ ഇവൾക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ. ഞാൻ വാ തുറന്ന് അവളെ നോക്കി നിന്നു. ഓരോരുത്തരായി അവളുടെ സുഖ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. എന്നാൽ അവർക്ക് മറുപടി കൊടുക്കുമ്പോഴും ആ കണ്ണുകൾ ആരെയോ പരതി നടന്നു. അവസാനം ആ മിഴികൾ എന്നിൽ വന്ന് പതിച്ചു. അതെ സമയം ആ ചുണ്ടിൽ ഒരു പുഞ്ചിരി തിളങ്ങി ഞാനും ചിരിച്ചു.
എല്ലാരും ക്യാമ്പ് ഫയറിനു ചുറ്റും വട്ടത്തിൽ ഇരുന്ന് കഥകളും പാട്ടുകളും പാടി സന്തോഷം പങ്കിട്ടു ഞാനും ദിയയും ക്ലോക്ക് സമയം 12:20 ആ പൊസിഷനിലാണ് ഇരുന്നത്. ഞാൻ ആണെങ്കിൽ തീ ജ്വാലയിൽ മിന്നി തിളങ്ങുന്ന
💬 Comments
View all comments