0%

Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]

Author : Nishinoya Read All Parts 6.8K

ദിയയെ തന്നെ നോക്കി ഇരുന്നു. എനിക്ക് ചുറ്റിനും നടക്കുന്നത് എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇടക്ക് അവൾ എന്നെ നോക്കുമ്പോൾ ഞാൻ നോട്ടം മാറ്റും ഈ ഒളിച്ചു കളി തുടർന്നുകൊണ്ടിരുന്നു. ഓരോരുത്തരായി അവരുടെ കാല പ്രകടനം കാഴ്ചവെച്ചു. അവസാനം ദിയയുടെ അവസരം വന്നെത്തി. കോളേജിൽ അത്യാവശ്യം അവൾ നന്നായി പാടും. ഇന്ന് വയ്യാത്തത് കൊണ്ട് പാട്ടിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കി. എന്നാൽ എല്ലാരുടെയും നിർബദ്ധത്തിന് വഴങ്ങി അവസാനം പാടാം എന്ന് സമ്മതിച്ചു. അവളുടെ പാട്ടിനു ഈണം നൽകാൻ ഞങ്ങൾക്കിടയിലെ കലാകാരനും ഗിത്താറിസ്റ്റ് ആയ അർജുൻ തായാർ ആയി. പുലിവാൽ കല്യാണം സിനിമയിലെ ഏതാനും വരികളാണ് അവൾ പാടിയത്.

[Youtube :- aaru paranju cover song by anarkali marikar please hear the song for best experience ]

"...നിൻ ചുംബന ചെമ്പക പൂവിരിച്ചു
അതിൽ അനുരാഗ തേൻ നിറച്ചു...

നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു
നീ എൻ ആത്മാവിൻ ഉള്ളിൽ മയങ്ങി...

പൂവായി നീ കരളിൽ പൂമഴയായി മധുമാധുരി തേടി അലഞ്ഞൊരു വണ്ടായി ഞാൻ ഉണർന്നു. അന്നാദ്യം പാടിയ ഗാനം സ്വരമർമരമായി.

ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാക്കനവാണെന്ന് ആരു പറഞ്ഞു...

എഴുനിറം കൊണ്ട് എഴുതിയത് എല്ലാം മഴവില്ല് വിരിഞ്ഞത് പോലെന്ന് ആരു പറഞ്ഞു..."

എന്റെ മോനെ ഫുൾ വരികളും എന്റെ കണ്ണിൽ നോക്കിയാണ് അവൾ പാടിയത്. എന്നോട് എന്തൊക്കെയോ പറയാതെ പറയുന്ന പോലെ. പാടി കഴിഞ്ഞതും മറ്റുള്ളവരുടെ കൈയ്യടി കേട്ടാണ് ഞാൻ സോബോധത്തിലേക്ക് വന്നത്. എല്ലാരും

💬 Comments

View all comments