Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]
അഭിനന്ദിച്ചു അതിനിടയിലും ദിയ പാളി എന്നെ നോക്കി.
"... അളിയാ ഒന്ന് വന്നെടാ ഫുഡിന്റെ കാര്യം ഒന്ന് സെറ്റ് ചെയ്യാൻ ഉണ്ട്..." ഇടക്ക് ആദി വന്ന് എന്നെ വിളിച്ചോണ്ട് പോയി.
ആദിയെ സഹായിക്കുമ്പോഴും ഉള്ളിൽ മഞ്ഞു വീഴുന്ന അവസ്ഥയായിരുന്നു. എന്റെ ശ്രെദ്ധ ഇവിടെ എങ്ങും ആയിരുന്നില്ല. അതിന്റെ ഫലം ഞാൻ ചെയുന്ന ജോലിയിലും കണ്ടു അതിന് ആദി എന്നെ ചീത്തവിളിച്ചു എയറിൽ കയറ്റി. എല്ലാം സെറ്റ് ചെയ്തതും ബൊഫെ ആയിരുന്നു. ഓരോരുത്തരായി വന്ന് ഫുഡ് എടുത്ത് കഴിക്കാൻ തുടങ്ങി. ഏറെ സമയമായിട്ടും ദിയ ഫുഡ് കഴിക്കാനായി എത്തിയില്ല. കൂട്ടുകാരികളോട് തിരക്കിയപ്പോൾ അവൾക്ക് വേണ്ടന്ന് പറഞ്ഞതായി അറിഞ്ഞു. ആദിയോട് പറഞ്ഞിട്ട് ഞാൻ രണ്ട് പ്ലേറ്റിൽ ഫുഡുമായി ഒറ്റക്ക് വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന ദിയയുടെ അരികിലേക്ക് പോയി ഒരു പ്ലേറ്റ് അവൾക്ക് നൽകി.
"... എനിക്ക് കഴിക്കാൻ വേണ്ട വിശപ്പില്ല..."
"... മരുന്ന് കഴിക്കാനുള്ളത് അല്ലെ എന്തെങ്കിലും കഴിക്ക്..." എന്റെ നിർബദ്ധതിന് വഴങ്ങി അവൾ ഫുഡ് കഴിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ഇടയിൽ മൗനം തളം കെട്ടി കിടന്നു.
"... പാട്ട് നന്നായിരുന്നു..." മൗനം ഭേദിച്ച് ഞാൻ പറഞ്ഞു.
"... താങ്ക്സ്..."
"... സാധാരണ നീ love song പാടത്തത് ആണല്ലോ. ഇന്ന് എന്ത് പറ്റി..."
"... എന്തോ പാടാൻ തോന്നി..." പ്ലേറ്റിൽ വിരൽ കൊണ്ട് ചിത്രം വരച്ചു അവൾ പറഞ്ഞു.
"... രണ്ടും എന്നെ വിളിക്കാതെ കഴിക്കാണല്ലേ..." ഒരു പ്ലേറ്റിൽ ഫുഡുമായി ആദി നമുക്ക് അരികിൽ വന്നിരുന്നു.
"... അയ്യോ നിന്റെ കാര്യം മറന്നട..." വിഷമത്തോടെ ദിയ പറഞ്ഞു.
"...
💬 Comments
View all comments