Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]
നിൽക്കാൻ പറ്റാത്തവിധം എല്ലാരും അവശനായി. പിന്നെ ശനിയും ഞായറും കഴിഞ്ഞാണ് കോളേജിൽ പോയത്. ഇപ്പൊ പണ്ടത്തെ പോലെ എനിക്ക് ദിയയെ കളിയാക്കാനോ അടിപിടി കൂടാനോ കഴിയുന്നില്ല. തക്കം കിട്ടുമ്പോഴെല്ലാം കണ്ണുകൾ കൊണ്ട് ഞങ്ങൾ കഥകൾ കൈമാറി അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം വൈകിട്ട് ഞാനും ആദിയും ഗ്രൗണ്ടിൽ ഇരിക്കുമ്പോൾ ദിയ ഞങ്ങൾക്ക് അരികിലേക്ക് വന്നു.
"... എന്താടി നിനക്ക് വീട്ടിൽ ഒന്നും പോണ്ടേ..." ആദി അവളോട് തിരക്കി.
"... എടാ ഒരു കാര്യം പറയാൻ വന്നതാ..." ടെൻഷനോടെ അവൾ അവൾ പറഞ്ഞു.
"... എടാ നമ്മുടെ അർജുൻ ഇല്ലേ അവൻ എന്നെ പ്രൊപോസൽ ചെയ്തു..." അത് കേട്ടപ്പോ ഉള്ളിൽ എവിടെയോ ഒരു വേദന പോലെ.
"... ഇതിനാണോ നീ ഇത്ര ടെൻഷൻ അടിച്ചത്. ആണുങ്ങൾ ആവുമ്പോൾ പെൺപിള്ളേരോട് ഇഷ്ട്ടം തോന്നും അത് തുറന്ന് പറഞ്ഞെന്നും വരും അതിന് പേടിക്കാൻ ഒന്നും ഇല്ല. എന്നിട്ട് നീ എന്ത് പറഞ്ഞു..."
"... നാളെ പറയാം എന്നാ പറഞ്ഞെ. എന്നാലും എനിക്ക് ഒരു ടെൻഷൻ ഞാൻ ഇപ്പൊ എന്താ അവനോട് പറയാ..."
"... പേടിക്കാൻ ഒന്നും ഇല്ല നിനക്ക് ഇഷ്ട്ടം ആണെങ്കിൽ ആണെന്ന് പറയ് ബാക്കി നമുക്ക് വരുന്നിടത്തു വച്ച് കാണാം. അല്ലേടാ..." ആദി എന്റെ അഭിപ്രായം തേടി.
"... ആ... അതെ..."എനിക്ക് ഒന്നും സംസാരിക്കാൻ തോന്നിയില്ല.
"... ആദി എനിക്ക് ഒരിടം പോണം. നമുക്ക് വിട്ടാലോ..."
"... നീ അല്ലെ എങ്ങും പോവാൻ ഇല്ല വീട്ടിൽ പോയ ബോർ ആണെന്ന് പറഞ്ഞ് എന്നെ പിടിച്ചു ഇവിടെ ഇരുത്തിയത്..."
💬 Comments
View all comments