Chapter Title : മംഗല്യധാരണം 11 [Nishinoya] [Climax]
😁.ആദ്യം ജാട ഇട്ട് നിക്കും എങ്കിലും എന്റെ വാശിക്ക് മുമ്പിൽ അവസാനം അവൾ സമ്മതിക്കും. പെണ്ണിനെ കീഴടക്കി നേടുന്നതിനേക്കാൾ സ്നേഹം കൊണ്ട് കൈയടക്കുന്നതിൽ ഒരു പ്രേത്യേക സുഖം ഉണ്ട്. എന്റെ കാൽ വയ്യാത്തത് കൊണ്ട് കൂടുതൽ സാഹസങ്ങൾക്ക് എന്നെ അനുവദിക്കില്ല. ഞാൻ അതിലേക്ക് കടക്കുകയും ഇല്ല. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി ഇന്നാണ് കാലിലെ പ്ലാസ്റ്റർ അഴിക്കുന്നത്.
"... വേദന തോന്നുന്നുണ്ടോ..." പ്ലാസ്റ്റർ അഴിച്ച് കഴിഞ്ഞ് ഡോക്ടർ ചോദിച്ചു.
"... ഇല്ല ഡോക്ടർ..." ഞാൻ കാൽ തിരിച്ചും മറിച്ചും അനക്കി നോക്കി
"...രണ്ട് ദിവസം നടക്കാൻ ചെറിയൊരു ബുദ്ധിമുട്ട് കാണും പതിയെ അത് മാറിക്കോളും..."
"... Thank you doctor..." ഡോക്ടർ ഒരു പുഞ്ചിരി നൽകി അടുത്ത ആളുടെ അടുത്തേക്ക് പോയി.
"...അപ്പൊ ഇനി ഒരു മടങ്ങി വരവ് ഇല്ല അല്ലെ..." ആര്യ ചോദിച്ചു.
"... ഉണ്ടാവാൻ സാധ്യത ഇല്ല. ഇനി ഇവൾ എന്റെ എല്ല് എങ്ങാനും ഓടിച്ചാൽ വരാം..." ചാരുവിനെ നോക്കി ഞാൻ പറഞ്ഞു. അപ്പൊ തന്നെ അവളുടെ കൈയിൽ നിന്നും ചെറിയൊരു തല്ലും കിട്ടി. ഇതെല്ലാം കണ്ട് ആര്യ കുണുങ്ങി ചിരിച്ചു.
"... എന്തായാലും വീട്ടിൽ ഇരുന്ന് തടിച്ചു. കാൽ ഒടിഞ്ഞു വന്നപ്പോ ഇത്രക്ക് തടി ഇല്ലായിരുന്നു..." എന്നെ മൊത്തത്തിൽ ഒന്ന് നോക്കി ആര്യ പറഞ്ഞു.
"... എല്ലാം ഇവളുടെ പണിയ എപ്പോഴും എന്തെങ്കിലും കഴിക്കാൻ തന്നുകൊണ്ട് ഇരിക്കും. ഇനി വീട്ടിൽ നല്ല പണിയുള്ളതാ തടിയൊക്കെ തനിയെ കുറഞ്ഞോളും അല്ലേടി..." അത് കേട്ടതും ചരുവിന്റെ കവിൾ എല്ലാം ചുമന്നു തുടുത്തു.
"... എന്നാൽ
💬 Comments
View all comments