Chapter Title : മംഗല്യധാരണം 2 [Nishinoya]
അവൾ പോയി.
"... നീ എന്തിനാടാ എപ്പോഴും അവളോട് ഇങ്ങനെ വഴക്കുണ്ടാക്കുന്നെ..."
"...ഇതൊക്കെ ഒരു രസമല്ലേ അളിയാ..."
"...ഉവ്വ് ഉവ്വേ..."
"... ഞാൻ വന്നപ്പോ തൊട്ട് ശ്രെദ്ധിക്കുന്നതാ നീ ആരെയാ ഇ നോക്കുന്നെ..."
"...വേറെ ആരെ നോക്കാനാ ചാരുവിനെ തന്നെ..."
"... വീട്ടിൽ എപ്പോഴും അവളെയും കണ്ടോണ്ട് അല്ലെ ഇരിക്കണേ എന്നിട്ടും കൊതി മാറിയില്ലേ..."
"... ഇന്ന് അവളെ കണ്ടില്ല 😬..."
"... നീ ഇങ്ങനെ അവളുടെ പിറകെ ഒലുപ്പിച്ചോണ്ട് നടക്കത്തെ ഉള്ളു. വേറെ ആൺപിള്ളേർ അവളെയും കൊണ്ട് പോവും..."
"... നീ എന്താടാ അങ്ങനെ പറഞ്ഞത്..."
"... പിന്നെ ഞാൻ എങ്ങനെ പറയണം. 3,4 മാസം ആയല്ലോ എനിക്ക് അവളെ ഇഷ്ട്ടണെ ഇഷ്ട്ടണെ എന്ന് പറഞ്ഞു ഒലുപ്പിച്ചോണ്ട് നടക്കുന്നത്. അവൾക് നിന്നെ ഇഷ്ടമാണോ അല്ലെ എന്ന് നിനക്ക് അറിയോ..?"
"... അത്...അതുപിന്നെ അവൾക് എന്നെ ഇഷ്ട്ട. നേരിട്ട് പറഞ്ഞില്ല. പക്ഷെ അവളുടെ പെരുമാറ്റത്തിൽ അങ്ങനെ തോന്നിട്ടുണ്ട്..."
"... നീ ഈ തോന്നലും വച്ചോണ്ട് ഇവിടെ നിന്നോ ഞാൻ പോണു..."അതും പറഞ്ഞവൻ പോകാൻ തുടങ്ങി
"... നിനക്ക് ഇപ്പൊ എന്താ വേണ്ടേ ഞാൻ പോയി അവളെ പ്രൊപ്പോസ് ചെയ്യണം അത്രയല്ലേ ഉള്ളു..."
"... എനിക്ക് വേണ്ടി നീ ഒന്നും ചെയ്യണ്ട. നിനക്ക് തോന്നി ചെയ്യുന്നങ്കിൽ ചെയ്താൽ മതി..."
"...ആദി, കാർത്തി വന്നു വടം വലിക്ക് പേര് കൊടുക്ക്..." ദിയ വന്നു നമ്മളെ വിളിച്ചു.
വടം വലിക്ക് പേരും കൊടുത്ത് ചാരുവിനെ അവിടെ മുഴുവൻ നോക്കി കണ്ടില്ല. ഇതിനിടയിൽ നല്ല രീതിയിൽ ഓണാസദ്യ കഴിക്കാൻ ഇരുന്നു. ഉച്ചകഴിഞ്ഞു വടം
💬 Comments
View all comments