0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.2K

പറയാത്തതിന് കാർത്തി രഹസ്യമായും പരസ്യമായും എന്നെ കളിയാക്കാറുണ്ട്. ഇതിനിടയിൽ ചരുവിന്റെ അച്ഛൻ എന്റെ അമ്മയെ വിളിച്ചു സംസാരിച്ചു ആ പ്രേശ്നങ്ങൾ എല്ലാം ഒത്തുതീർപ് ആക്കി. ഓണത്തിന് അവിടെ കൂടാൻ ഞങ്ങളെ ക്ഷണിച്ചേക്കുവാ. എല്ലാരും അതിന്റെ സന്തോഷത്തിൽ ആണ് ഞാൻ അതിനേക്കാൾ excited ആണ്. കാരണം ചരുവിന്റെ വീടും നാടും ഒക്കെ കാണാല്ലോ.

അങ്ങനെ മറ്റൊരു ഓണക്കാലം എത്തി.കോളേജിലെ ഞങളുടെ ആദ്യ ഓണാഘോഷം ആയോണ്ട് അത് കളർ ആക്കാൻ ആയിരുന്നു നമ്മുടെ പ്ലാൻ. ഡ്രസ്സ്‌ കോഡും കാര്യങ്ങൾ ഒക്കെ സെറ്റ് ചെയ്ത്.

രാവിലെ മുണ്ടും ഉടുത്തു ഷർട്ടും ഇട്ടു വന്നപ്പോഴേക്കും ചാരു കോളേജിൽ പോയിരുന്നു. പൂക്കളം ഇടണം എന്നും പറഞ്ഞ നേരുത്തേ പോയി. പുള്ളികാരിയെ രാവിലെ ഒന്ന് കാണാനും പറ്റിയില്ല. കാർത്തിയെയും കൂട്ടി കോളേജിൽ എത്തി. ഓണത്തിന് സാധാരണ ഇടാറുള്ള പാട്ടും അലങ്കാരങ്ങളും എല്ലാം ഉണ്ടായിരുന്നു. മോഡേൺ ഡ്രസ്സ്‌ മാത്രം ഇടുന്ന പെൺപിള്ളേർ പോലും ഇന്ന് നടൻ ലുക്കിൽ അണിനൊരുങ്ങി നടപ്പുണ്ട്. എല്ലാരേയും കാണാൻ തന്നെ പ്രേത്യേക ഐശ്വര്യം ആയിരുന്നു എന്നാ എന്റെ ദേവതയെ മാത്രം അവിടെങ്ങും കണ്ടില്ല.

"... എന്നെ കാണാൻ എങ്ങനെ ഉണ്ടട..." ദാവണി ഉടുത്ത എന്റെ മുന്നിൽ ഒരു റൗണ്ട് കറങ്ങി കാണിച്ചു ദിയ ചോദിച്ചു.

"... ആഹ്‌ കൊള്ളാടി കാണാൻ നല്ല ചേലുണ്ട്..." അത് കേട്ടപ്പോ അവൾക് ഒരുപാട് സന്തോഷമായി.

"... അത്രക്ക് ഒന്നും ഇല്ല ഒരു ആവറേജ്..." താല്പര്യം ഇല്ലാതെ കാർത്തി പറഞ്ഞു.

"... പോടാ. നിന്നെ കാണാൻ കണ്ടത്തിൽ കോലം വച്ചത് പോലെ ഉണ്ട്..." കാർത്തിയെ നോക്കി പരിഭവത്തോടെ പറഞ്ഞു

💬 Comments

View all comments