0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.2K

ഒന്നും ഓർമ ഇല്ലേ..."

"... ഇന്നലെ ഞാൻ എഴുനേറ്റു നടന്നു നിന്റെ അടുത്ത് വന്നിരുന്നു പിന്നെ എന്താ നടന്നെ..." അതിനു ശേഷം എന്താ ഉണ്ടായത് എന്ന് അവൾ ഓർക്കാൻ ശ്രെമിച്ചോണ്ടിരുന്നു

"... നിനക്ക് അത് വരെ ഓർമ ഉള്ളോ 🥲..." ഞാൻ ചോദിച്ചു

"... ആഹ്ഹ് പിന്നെ നീ ഇഷ്ട്ടം എന്നോ ജീവൻ എന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞപോലെ ഒരു ഓർമ ..."

ദൈവമേ പെട്ടു ഇവൾ ഇന്നലെ പറഞ്ഞത് ഒന്നും ഇവൾക്ക് ഓർമ ഇല്ല.ഞാൻ പറഞ്ഞത് മാത്രമേ ഇവൾക്ക് ഓർമ ഉള്ളോ...?

"... പക്ഷെ ഒന്നും വ്യക്തമായി ഓർമ കിട്ടാനില്ല നീ എന്താ അപ്പൊ പറഞ്ഞെ..."

"... ഏയ്യ് ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല..."

ഇന്നലെ ഞാൻ പറഞ്ഞത് ഒന്നും ഇപ്പൊ അവൾ അറിയണ്ട

"... ഞാൻ എങ്ങനെയാ റൂമിൽ എത്തിയെ..."

"...ആ സത്യം എന്നോട് കൂടെ മണ്ണിൽ അലിഞ്ഞു ഇല്ലാതാവും..."അതും പറഞ്ഞ് ഞാൻ റൂമിലേക്കു പോയി.

ഇപ്പോഴും ഇന്നലെ എന്തൊക്കെയാ നടന്നത് എന്ന് ആലോചിക്കയാണ് ചാരു. എന്തായാലും അവൾക് എന്നെ ഇഷ്ട്ടാണ്. നല്ലൊരു സന്ദർഭം കിട്ടുമ്പോൾ എന്റെ ഇഷ്ട്ടം അവളോട്‌ പറയണം.

എന്റെ സസ്പെന്ഷൻ മാറി ഞാൻ കോളേജിൽ പോയി തുടങ്ങി. കാർത്തി ഉള്ളത് കൊണ്ട് അവളെ ഞാൻ ബസിൽ തന്നെ പറഞ്ഞയച്ചു. ബോക്സിനിന്നോടുള്ള എന്റെ താല്പര്യം ഇപ്പൊ ചെറുതായി കുറഞ്ഞത് പോലെ. കാർത്തി അതും പറഞ്ഞു എന്നെ കുറ്റപ്പെടുത്തുന്നുണ്ട്. ഇപ്പൊ എന്റെ ചിന്ത മുഴുവൻ ചരുവിനെ കുറിച്ചാണ് അവളോട്‌ സംസാരിക്കുന്ന ഓരോ സമയവും ഞാൻ അവളിലേക്കു കൂടുതൽ അടുക്കാൻ തുടങ്ങി. ഇഷ്ട്ടം തുറന്നു

💬 Comments

View all comments