0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.2K

എഴുന്നേൽക്കും എന്ന് തോന്നുന്നില്ല. ഇവളെ ഇവിടെ ഇട്ടിട്ടു പോവാനും പറ്റില്ല. എന്താ ഇപ്പൊ ചെയ്യാ. ഇനി ഒന്നും നോക്കാൻ ഇല്ല. രണ്ട് കൈയിലും കോരി എടുത്ത് അവളുടെ റൂമിലേക്ക്‌ നടന്നു. അവളെ ബെഡിൽ കിടത്തി പുതപ്പ് എടുത്ത് മൂടനായി തുടങ്ങി. പെട്ടെന്ന് അവൾ എന്റെ കൈയിൽ പിടിച്ചു.

"...എന്നെ വിട്ടു പോവല്ലെടാ..." അങ്ങനെ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്

കൈ വിടുവിച്ചു അവളുടെ നെറുകയിൽ ഒരു ചുംബനം കൊടുത്തു. എന്റെ പെണ്ണിന് ഞാൻ കൊടുക്കുന്ന ആദ്യ ചുംബനം. ചരുവിന്റെ തലയിൽ തലോടി ലൈറ്റും ഓഫ്‌ ആക്കി എന്റെ റൂമിലേക്ക് പോയി.

പിറ്റേന്ന് രാവിലെ ഹാളിൽ എത്തിയപ്പോ ചൂട് ചായ ഊതി കുടിക്കുന്ന ചാരുവിനെയാ കാണുന്നെ.

"... അമ്മേ ചായ..." അടുക്കളയിൽ നിന്ന അമ്മക് ഓർഡർ നൽകി ചരുവിന്റെ അരികിൽ ഇരുന്നു.

"... ഇന്നലെ രാത്രി നീ വല്ല സൗണ്ടും കെട്ടായിരുന്നോ..." ചായ തന്ന് അമ്മ കാര്യമായി എന്നോട് ചോദിച്ചു.

"... എന്ത് സൗണ്ട് ഞാൻ ഒന്നും കേട്ടില്ല..." ചാരുവിനെ നോക്കി ഞാൻ പറഞ്ഞു പുള്ളി ഒളി കണ്ണിട്ടു എന്നെ നോക്കി.

"... അപ്പൊ എനിക്ക് തോന്നിയത് ആണോ..." അമ്മ പിറുപിറുത്തോണ്ട് അടുക്കളയിലേക്ക് പോയി

"... ഞാൻ പറയട്ടെ ഇന്നലെ എന്ത് സൗണ്ട് ആണ് കേട്ടത് എന്ന്..." ചാരുനെ ഭീഷണിപെടുത്താൻ നോക്കി

"... ഞാൻ ആണോ സൗണ്ട് ഉണ്ടാക്കിയെ..." സംശയരൂപേണ ചാരു എന്നെ നോക്കി

"... ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട. നീ ഇന്നലെ നല്ല അലമ്പായിരുന്നു..."

"... പോടാ ചുമ്മാ കള്ളം പറയാതെ..."

"... അപ്പൊ നിനക്ക്

💬 Comments

View all comments