0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.2K

".... 🤫ശൂ...ശൂ.... 🗣️ആരാടാ ഇവിടെ ബഹളം ഉണ്ടാക്കുന്നെ..."എന്നും പറഞ്ഞ് അവൾ ഒരു അലർച്ചയായിരുന്നു

"... എടി മിണ്ടാതിരിക്കടി ഇല്ലെങ്കിൽ ഇപ്പൊ അച്ഛനും അമ്മയും കേറി വരും..."എന്നും പറഞ്ഞ് അവളുടെ വാ പൊത്തി പിടിച്ചു.

ദൈവമേ വേലിയിൽ കിടന്ന പാമ്പ് ആയല്ലോ ഇവൾ. മിണ്ടാതിരിക്കാം എന്നുള്ള ഉറപ്പിൽ അവളുടെ വായിൽ നിന്നും കൈ എടുത്തു.

"...നീ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും..."അതും പറഞ്ഞു എന്റെ കൈയിൽ കൂടി കൈ ചുറ്റി എന്റെ തോളിൽ ചാരി ഇരുന്നു .

"... അതെന്താ അങ്ങനെ..."

"... ഞാൻ എന്ത് പറഞ്ഞാലും വാങ്ങി തരും, ഞാൻ പറയുന്ന സ്ഥലത്ത് ഒക്കെ എന്നെ കൊണ്ട് പോവും, എനിക്ക് നോട്ട് എഴുതി തരും, എന്നെ എപ്പോഴും നീ ഹാപ്പി ആക്കി നിർത്തും. എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടായി. I realy like you..."എന്നോട് ഒന്നുകൂടി അവൾ ചേർന്നിരുന്നു.

ആ സമയം എന്റെ മനസ്സിൽ ഉണ്ടായ ഒരു ആനന്ദം എങ്ങനെയാ പറയാ. എനിക്കും അവളോട്‌ എന്റെ ഇഷ്ട്ടം പങ്ക് വയ്ക്കാൻ തോന്നി.

"...എനിക്കും നിന്നെ ഒരുപാട് ഇഷ്ട്ട. എപ്പോ തോന്നി എന്നൊന്നും അറിയില്ല ഇപ്പോ നീ എന്റെ ജീവൻ ആണ് 🥰..." ഇതും പറഞ്ഞ് അവളെ നോക്കിയപ്പോ പുള്ളി എന്റെ തോളിൽ കിടന്നു ഉറക്കമായി. ഇപ്പൊ വാവിട്ടു അലച്ച ഞാൻ ആരായി.

എത്ര നേരം അങ്ങനെ ഇരുന്നു എന്ന് എനിക്ക് അറിയില്ല. ഇനിയും ഇരുന്നാൽ ശരിയാവില്ല പോരാത്തതിന് നല്ല മഞ്ഞും ഉണ്ട്.

"... ചാരു ടി എഴുനേക്ക്. വാ അകത്തു പോയി കിടക്കാം..."

എവിടെ ആനകുത്തിയാലും

💬 Comments

View all comments