0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

ഫസ്റ്റ് സിപ് എടുത്തപ്പോഴേ മുഖം മാറി.

"... അയ്യേ ഇത് എന്താ ഇത്ര കയ്പ്. ഇതാണോ അവളുമാർ സൂപ്പർ ആണെന്ന് പറഞ്ഞെ. എനിക്കൊന്നും വേണ്ട ഇത്..." ചാരു ബിയർ ബോട്ടിൽ എനിക്ക് നേരെ നീട്ടി

"... ആദ്യത്തെ ഒരു കയ്പ്പേ ഉള്ളു പിന്നെ സൂപ്പർ ആണ്..."ഞാൻ അവൾക് മോട്ടിവേഷൻ കൊടുത്തു.

മടിച്ചു മടിച്ചു കുടിക്കാൻ തുടങ്ങി. പാതി കുപ്പി കുടിച്ചപ്പോഴേക്കും പുള്ളി ഫോം ആയി.

"... ഇപ്പൊ കൊള്ളാം നല്ല രസം ഉണ്ട്..."ഒരു സിപ് കൂടി കുടിച്ചോണ്ട് പറഞ്ഞു.

"...ഫിറ്റ്‌ ആയി അല്ലെ..."

"... ഏയ്യ് ഞാൻ നോർമൽ ആണ് ദേ കണ്ടില്ലേ..."

അതും പറഞ്ഞ് ചാരു എഴുനേറ്റു നടക്കാൻ തുടങ്ങി പക്ഷെ തെക്കോട്ടു നടക്കാൻ നോക്കുമ്പോൾ പുള്ളിക്കാരി പോകുന്നത് വടക്കോട്ട് ആണെന്നെ ഉള്ളു. ഈ കാട്ടികൂട്ടൽ കാണുമ്പോൾ എനിക്ക് ചിരി അടക്കാൻ പറ്റണില്ല.

"... ദേ കണ്ടില്ലേ ആദി ഞാൻ ഓക്കേ ആണ്..."

"... അതെ അതെ നീ നോർമൽ തന്നെ. വന്നു ഇവിടെ ഇരിക്കാൻ നോക്ക് ഇല്ലെങ്കിൽ രാവിലെ വീടിന്റെ മുറ്റത്ത് നിന്ന് നിന്നെ പെറുക്കി എടുക്കേണ്ടി വരും..."

"...നീ പോടാ..."എന്നും പറഞ്ഞ് എന്റെ അടുത്ത് വന്നിരുന്നു

"... ആദി ഇത് തീർന്നെടാ എനിക്ക് ഇനിയും വേണം..."കൊച്ചു പിള്ളേരെപോലെ ശാട്യം പിടിക്കാൻ തുടങ്ങി.

"...സാധനം ഒക്കെ തീർന്നു ഇനി ഇല്ല..."

"... എനിക്ക് ഇനിയും വേണം കൂയ്..."എന്നും പറഞ്ഞ് കൂകി വിളിച്ചു അലമ്പ് ഉണ്ടാക്കാൻ തുടങ്ങി.

"... ശൂ.... ശൂ...🤫 ആരെങ്കിലും കേൾക്കു..." പേടിയോടെ ഞാൻ പറഞ്ഞു

അവളും എന്നെ പോലെ ചുണ്ടിൽ കൈവച്ചു

💬 Comments

View all comments