0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.2K

രീതിയിൽ കഷ്ട്ടപെട്ടു വടംവലിച്ച് ഞങ്ങളുടെ ക്ലാസ്സ്‌ ഫൈനൽ വരെ എത്തി. ഫസ്റ്റ് വലി തോറ്റപ്പോഴേ ചാരു അവളുടെ ക്ലാസ്സിലെ പിള്ളേരുടെ കൂടെ തിരിച്ചു പോയി.

"... ഇത്രയും നേരം വലിച്ചത് പോലെയല്ല ഇത്. അവർ കുറച്ചു ടൈറ്റ് ടീം ആണ് പക്ഷെ നമുക്ക് ജയിച്ചേ മതിയാവു..." ഇജ്ജാതി മോട്ടിവേഷൻ വടംവലി ക്യാപ്റ്റൻ കാർത്തിയുടെ പക്കൽ നിന്നും എങ്ങനെ വരുന്നോ ആവോ.

അവന്റെ മോട്ടിവേഷൻ പവർ കൊണ്ടാണോ അതോ നമ്മുടെ കഷ്ടപ്പാടിന്റെ ഫലം ആണോ എന്ന് അറിയില്ല നമ്മൾ ഫസ്റ്റ് അടിച്ചു 🏆.

ഒരു കുല ഏത്തൻ ആയിരുന്നു സമ്മാനം. അതും വാങ്ങി ക്ലാസ്സിൽ പോയി ആർമാദം ആയിരുന്നു. ക്ലാസ്സിലെ എല്ലാരും ഡാൻസും കൂത്തും ഒക്കെയായി നല്ല പോലെ ആഘോഷിച്ചു. ചാരുനെ കണ്ടിട്ട് വരാം എന്ന് കർത്തോയോട് പറഞ്ഞ് നൈസിനു അവളുടെ ക്ലാസ്സിലേക്ക് നീങ്ങി.

ഇന്ന് ഞാൻ നല്ല സന്തോഷത്തിൽ ആണ്. ഇതാണ് പറ്റിയ സമയം അവളോട് എന്റെ പ്രണയം അറിയിക്കണം. അവളുടെ ക്ലാസ്സിന്റെ അരികിലേക് എത്താറായി വരാന്തയിൽ അവൾ നിൽക്കുന്നുണ്ടായിരുന്നു. എന്റെ മനസ് അവളിലേക്കു കുതിച്ചു. പെട്ടെന്ന് എന്റെ കാലുകൾ നിഛലമായി.

എനിക്ക് പുറം തിരിഞ്ഞു നിന്ന് അരുണിനോട് സംസാരിക്കയാണ് അവൾ. എന്നെ അവൾ കണ്ടിട്ടില്ല പക്ഷെ അരുൺ എന്നെ കണ്ടു. എന്നെ കണ്ടതും ചരുവിന്റെ കൈയിൽ പിടിച്ചോണ്ട് എന്നെ നോക്കി ഒരു ഊമ്പിയ ചിരി ചിരിച്ചു. എനിക്ക് അങ്ങ് പെരുത്ത് വന്നു പിന്നെ നടന്നത് എന്റെ നിയന്ത്രണത്തിൽ അല്ല. പെട്ടെന്ന് ഒരു സൗണ്ടോടു കൂടി തെറിച്ചു വീഴുന്ന അരുണിനെ ആണ് ചാരു കാണുന്നത്. എന്താ സംഭവിച്ചത്

💬 Comments

View all comments