Chapter Title : മംഗല്യധാരണം 2 [Nishinoya]
എന്ന് തിരിഞ്ഞ് നോക്കിയപ്പോ കാണുന്നത് കത്തുന്ന കോപത്താൽ കൈ മുറുക്കുന്ന എന്നെയാണ്. അവന്റെ നെഞ്ചാകൂട് ചവിട്ടി പൊളിക്കാൻ ആയി നീങ്ങിയ എന്നെ ചാരു തടഞ്ഞു.
"... ആദി എന്താ നീ കാണിക്കുന്നേ..."എന്റെ മുന്നിൽ കേറി നിന്ന് അവൾ ചോദിച്ചു.
"...ഇവൻ നിന്റെ കൈക്കു കേറി പിടിച്ചില്ലെ. ഇന്നിവനെ ഞാൻ കൊല്ലും..." അതും പറഞ്ഞു അവളെ മുന്നിൽ നിന്നും മാറ്റാൻ ശ്രമിച്ചു.
"... അവൻ എന്റെ കൈയിൽ പിടിച്ചതിനും എന്താ കുഴപ്പം. അവൻ എന്റെ ഫ്രണ്ട് ആണ്..." ചാരു എന്നോട് ചൂടായി
"...ഇവൻ ഏത് ഉദ്ദേശത്തോടെയാണ് നിന്റെ കൈയിൽ പിടിച്ചത് എന്ന് നിനക്ക് അറിയില്ല. ഇവന്റെ കടി ഇന്നത്തോടെ ഞാൻ തീർത്തുകൊടുക്കും..."
"...ഏത് ഉദ്ദേശത്തോടെ ആയാലും അവൻ എന്റെ ഫ്രണ്ട് ആണ്. എന്റെ കൈക്കു പിടിച്ചതിൽ എനിക്ക് കുഴപ്പം ഇല്ല. പിന്നെ ആദിക്ക് എന്താ പ്രശ്നം..?" അവൾ എന്നോട് കയർത്തു
ഒരു നിമിഷം ഞാൻ അവൾക് ആരും അല്ല എന്നൊരു തോന്നൽ ഉണ്ടായി.
അവൾ ഓടി പോയി അരുണിനെ പിടിച്ചെഴുനേൽപ്പിച്ചു. തിരിച്ചു എന്റെ അരികിലേക്ക് വന്നു.
"...നീ കാണിച്ചത് മോശമായി പോയി ആദി. ഇവനോട് സോറി പറയ്..." ചാരു പറഞ്ഞു.
"... എന്റെ പട്ടി പറയും ഇവനോട് സോറി..." ചാരു പറയുന്നത് ഒട്ടും എനിക്ക് ഉൾകൊള്ളാനായില്ല.
"... സാരമില്ല ചാരു സോറി ഒന്നും പറയണ്ട എനിക്ക് കുഴപ്പം ഒന്നും ഇല്ല..." ചവിട്ടു കൊണ്ട നെഞ്ചും തടവി അവന്റെ കോണത്തിലെ അഭിനയം തുടങ്ങി.
"...അത് പറഞ്ഞാൽ പറ്റില്ല അരുൺ. ആദി സോറി പറയാന പറഞ്ഞെ ..." അതും പറഞ്ഞു എനിക്ക്
💬 Comments
View all comments