0%

Chapter Title : മംഗല്യധാരണം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

അമ്മ പറഞ്ഞത് പോലെ അവൾ ഡ്രൈവർ പണിക് ആണോ എന്നെ വിളിച്ചേ.ഏയ്യ് അങ്ങനെ ആയിരിക്കില്ല. ഇതൊക്കെ ചിന്തിച്ചോണ്ട് നിന്നപ്പോഴാണ് സ്റ്റേയർ ഇറങ്ങി വരുന്ന ചരുവിനെ കാണുന്നത്.

ഏകദേശം എന്റെ ഷർട്ടിനു മാച്ച് ആവുന്ന പച്ച പാട്ടുപാവാട. വെള്ള പാവാടയുടെ ബോർഡറിൽ അലിലയും ഓടകുഴലും പ്രിന്റ് ചെയ്തിട്ടുണ്ട്. ആ ഡ്രെസ്സിൽ അവളുടെ ആകാരവടിവ് എടുത്ത് അറിയിക്കുന്നുണ്ട്.

പിന്നിലേക്ക് വിടർത്തി ഇട്ട കർകൂന്തൽ കാതിൽ കുഞ്ഞികമ്മൽ. അധികം മേക്കപ്പ് ഒന്നും മുഖത്ത് കാണുന്നില്ല. വാലിച്ചെഴുതിയ കണ്ണുകൾ ഒരു കുഞ്ഞി പൊട്ടു. ഇതിനെ എല്ലാം വെല്ലാൻ കഴിവുള്ള അവളുടെ പുഞ്ചിരി എന്നെ വേറേതോ ലോകത്തെത്തിച്ചു.

"... വാ അടക്കട തേൻ ഒലിക്കുന്നു ..."കാതിൽ മുഴങ്ങിയ അമ്മയുടെ സ്വരം എന്നെ റിയാലിറ്റിയിലേക്ക് എത്തിച്ചു.

അമ്മ പോയില്ലേ പിന്നെയും നാറി. എന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇങ്ങനെ ഒക്കെ ഒരുങ്ങി വന്നാൽ ആരായാലും നോക്കും. സ്വയം പറഞ്ഞു അശ്വസിച്ചു

"... ആഹാ സുന്ദരിയായിട്ടുണ്ടല്ലോ മോൾ..."

അതും പറഞ്ഞ് കുറച്ചു നേരം അമ്മയുടെ സ്നേഹപ്രേകടനം ആയിരുന്നു. നമ്മൾ പിന്നെ ഹൃതിക്ക് റോഷനെ പോലെ വന്നാലും ആർക്കും ഒരു വില ഇല്ലല്ലോ 🥲.

"... എടാ മോളെ സൂക്ഷിച്ചു കൊണ്ട് പോണം. അധികം സ്പീഡ് ഒന്നും വേണ്ട കേട്ടല്ലോ..."

"... ഉത്തരവ് രാജമാതാ..."

അല്ല പിന്നെ ദേഷ്യം വരില്ലേ. കാർ എടുത്താൽ ചിലപ്പോ അമ്മ പറഞ്ഞ പോലെ ഡ്രൈവർ പണി ആവും. ഹിമാലൻ കുട്ടാ വാടാ മുത്തേ. നേരെ മുണ്ടും ഒതുക്കി അവന്റെ നെഞ്ചത്തേക് കേറി അവളും കൂടെ കേറി എന്റെ തോളിലായി കൈ വച്ചു.

💬 Comments

View all comments