Chapter Title : മംഗല്യധാരണം 2 [Nishinoya]
എന്താന്ന് അറിയില്ല അടിവയറ്റിൽ മഞ്ഞു വീഴുന്നപോലെ ഒരു സുഖം. പയ്യെ അമ്പലത്തിലേക്ക് നീങ്ങി. അവൾ കൗതുകത്തോടെ എന്റെ നാട് നോക്കി കാണുകയാ ഞാൻ മിറർ വഴി അവളെയും 🥰. പെട്ടെന്ന് അമ്പലത്തിൽ എത്തിയത് പോലെ തോന്നി. ഹിമാലയൻ കുട്ടനെ ഒഴിഞ്ഞ ഇടത്ത് തളച്ചു അവൾക്കൊപ്പം നീങ്ങി. രാവിലെ ആയോണ്ട് കുറച്ചു തരുണിമണികൾ ഉണ്ടായിരുന്നു. അവരൊന്നും ചരുവിനെ വെല്ലുമെന്നു തോന്നുന്നില്ല. പിന്നെ ഒന്നും നോക്കിയില്ല ഷർട്ട് ഊരി എന്റെ ബോഡി ഷോ ആയിരുന്നു. കുറച്ചു പെൺകുട്ടികൾ എന്റെ ബോഡി നോക്കുന്നുണ്ട് അതിൽ എനിക്ക് അഭിമാനം തോന്നി. അമ്പലത്തിൽ വലം വച്ച് പുറത്തേക്ക് ഇറങ്ങി.
"... താൻ എന്നും അമ്പലത്തിൽ പോവാറുണ്ടോ..." എന്തെങ്കിലും ഒക്കെ ചോദിക്കണം അല്ലോ
"...ഏയ്യ് അങ്ങനെ പോവാറില്ല. ആദി ഒരുപാടു വർഷായിട്ട് ജിമ്മിൽ പോവാറുണ്ടോ..."
"...+1 തൊട്ട് പോയി തുടങ്ങിയതാ..."
"...ആദിക്ക് നല്ല ബോഡി ആണ്. ഇത് മെയ്ന്റെയ്ൻ ചെയ്യണേ..."
സത്യം പറഞ്ഞാൽ അത് എനിക്ക് അങ്ങ് സുഗിച്ചു. അവളെയും ഒന്ന് പൊക്കി കളയാം.
"...ഈ ഡ്രെസ്സിൽ തന്നെ കാണാൻ നല്ല രസമുണ്ട്..."
"... വരവ് വച്ചിരിക്കുന്നു..." അത് പറഞ്ഞവൾ പുഞ്ചിരിച്ചു
അത് എന്താ അവൾ അങ്ങനെ പറഞ്ഞെ. ഒരാൾ നല്ലത് പറയുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്യാവോ. അപ്പോഴേക്കും ആ എരണം കേട്ട ചെക്കൻ വിളിച്ചു
"... നീ എന്താടാ ഇന്നലെ ജിമ്മിൽ വരാത്തെ..."
"... രാവിലെ തന്നെ അറ്റെൻഡൻസ് എടുക്കാൻ വിളിച്ചതാണോടാ..."
"... ചുമ്മാ വിളിച്ചന്നെ ഉള്ളു. നീ ഇല്ലാത്തോണ്ട് കോളേജിൽ ഒരു രസമില്ല..."
"... അയ്യോ നമ്മൾ തല്ലിപൊളികൾ വന്നാലും ഇല്ലങ്കിലും എന്താ
💬 Comments
View all comments