0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.6K

പറഞ്ഞു.

"... നീ ഒറ്റക് ആണോ പോണേ..." അമ്മുവിനോട് ചോദിച്ചു

"... ഏട്ടനും ഉണ്ട്..."

"... അത് കൊള്ളാം അപ്പൊ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ തീർന്നോ..." അതിശയത്തോടെ അമ്മ ചോദിച്ചു.

"...അതിനു നമ്മൾ തമ്മിൽ എന്താ പ്രശ്നം..." അമ്മുവിന്റെ തോളിൽ കൈയിട്ടു ഞാൻ ചോദിച്ചു.

"...സില്ലി അമ്മ...🤦🏻‍♀️"അമ്മു സ്വന്തം തലക്കടിച്ചു

"... അത് കൊള്ളാം ഇപ്പൊ കുറ്റക്കാരി ഞാൻ ആയോ..."അമ്മ മുറുമുറുത്തു

"...ഞാൻ സഹായിക്കണോ അപ്പച്ചി..." ചാരു ചിരിച്ചോണ്ട് നമുക്ക് അടുത്തേക്ക് വന്നു.

"...വേണ്ട മോളെ ..."അമ്മ അതും പറഞ്ഞു ജോലിയിലേക്ക് തിരിഞ്ഞു.

ചാരു എന്നെ നോക്കുന്നുണ്ട്. ഞാൻ മൈൻഡ് ആക്കാൻ പോയില്ല.

"...മോൾ നാളെ ഏത് ഡ്രസ്സ്‌ അമ്പലത്തിൽ ഇടുന്നെ എടുത്ത് തന്നാൽ ഞാൻ ഇസ്തിരി ഇട്ടു വയ്ക്കാം..." അമ്മ ചാരുനോട് ചോദിച്ചു.

"... ഞാൻ അമ്പലത്തിൽ പോവുന്നില്ല അപ്പച്ചി..." ചരുവിന്റെ മറുപടി എത്തി.

"... അയ്യോ ചേച്ചിയും ചേട്ടനെ പോലെ തുടങ്ങാതെ. ഒരാൾ ഇപ്പൊ സമ്മതിച്ചതെ ഉള്ളു..." അമ്മു എന്നെ നോക്കി.

"... ചേച്ചി ഇല്ലാതെ ഒരു രസവും കാണില്ല. വാ ചേച്ചി..." അമ്മു വാശിപിടിക്കാൻ തുടങ്ങി.

"... വരാൻ പറ്റില്ല മോളു. എനിക്ക് ഡേറ്റ് ആയി..." എന്നെ നോക്കിയാണ് അവൾ അത് പറഞ്ഞത്.

"... അയ്യോ അത് കഷ്ടമായി പോയി ചേച്ചി🥲 ..."

"... മോൾ വിഷമിക്കണ്ട. നാളെ നമുക്ക് ഒരുമിച്ച് സദ്യ ഉണ്ടാക്കാം കേട്ടോ..." അമ്മയുടെ ആശ്വാസ വാക്കുകൾ എത്തി.

അവിടെ അധികനേരം നിൽക്കാൻ തോന്നാത്തത് കൊണ്ട് ഞാൻ നേരെ റൂമിൽ പോയി കിടന്നു.

സത്യത്തിൽ അവൾക്ക് പീരീഡ്സ് ആയോണ്ട്

💬 Comments

View all comments