0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.6K

വായിതോന്നിയത് ഒക്കെ പറഞ്ഞിട്ട് അവൻ കൊഞ്ചാൻ വന്നിരിക്കുന്നു..." അമ്മയ്ക്കും ഞാൻ രാവിലെ പറഞ്ഞത് ഒന്നും പിടിച്ചിട്ടില്ല അതിന്റെയ.

"... അതൊക്കെ വിട് അമ്മേ..."

"... നിനക്ക് എന്താടാ പറ്റിയെ. 2,3 ദിവസമായിട്ടു ഞാൻ നിന്നെ ശ്രെദ്ധിക്കുന്നു. കുടിച്ചോണ്ട് വീട്ടിൽ വരുന്നു എന്ത് എടുത്താലും ദേഷ്യം..." വിഷമത്തോടെ അമ്മ തിരക്കി.

"... അങ്ങനെ ഒന്നും ഇല്ല അമ്മേ. അന്ന് ഒരു അബദ്ധം പറ്റിയത ഇനി ഞാൻ കുടിക്കില്ല..." അമ്മയുടെ പുറത്ത് കെട്ടിപിടിച്ചു പറഞ്ഞു.

"... എനിക്ക് അറിയാടാ എന്റെ മോൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല എന്ന്. എങ്കിലും നിനക്ക് എന്തോ പറ്റിയിട്ടുണ്ട്..." എത്ര മറച്ചാലും മക്കളുടെ മുഖം കാണുമ്പോൾ അമ്മമാർക്ക് മനസ്സിലാവും അല്ലോ.

"... കുറച്ചു പ്രശ്നങ്ങൾ ഉണ്ട് അമ്മേ. അത് ഞാൻ തന്നെ ശരിയാക്കിക്കോളാം..." ചാരുവും ആയിട്ടുള്ള വിഷയം ഈ വീട്ടിൽ ആരും അറിയാൻ പാടില്ല.

"... അമ്മുന് ഇന്ന് ഒരുപാട് സങ്കടം ആയി. നീ അല്ലെ എല്ലാ കൊല്ലവും ഓണത്തിന് അവളെ അമ്പലത്തിൽ കൊണ്ട് പോവുന്നെ..."

"... എന്താണ് അമ്മയും മോനും ഒരു ചർച്ച..." അമ്മു അടുക്കളയിലേക്ക് വന്നതാ.

"...നിന്നെ കെട്ടിച്ചു വിടുന്നതിനെ കുറിച്ച് സംസാരിച്ചതാ..."ഞാൻ അവളെ ഒന്ന് ഇളക്കാൻ നോക്കിയതാ.

"... അതിപ്പോ നിങ്ങൾ എല്ലാരും തീരുമാനം എടുത്ത സ്ഥിതിക്ക് ഞാൻ എതിരൊന്നും നിൽക്കുന്നില്ല 😁..."

"... അടി.. പൊക്കോണം അവിടന്ന്. പെണ്ണിന്റെ മനസിലിരുപ്പ് കേട്ടില്ലേ..." അമ്മ അടിക്കാനായി കൈ ഓങ്ങി.

"... അയ്യോ അമ്മേ ഞാൻ ചുമ്മാ പറഞ്ഞതാ. എനിക്ക് നാളെ അമ്പലത്തിൽ പോവാനുള്ള ഡ്രസ്സ്‌ എടുത്ത് താ..." അമ്മയോട് അവൾ

💬 Comments

View all comments