0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.6K

പോയി. പുള്ളി ടെടിയും കെട്ടിപിടിച് കമന്നു കിടക്കാണ്. കണ്ടപ്പോഴേ എന്റെ ഉള്ളൊന്നു കാളി പാവം കരയായിരിക്കും. ഞാൻ കട്ടിലിൽ ഇരുന്നു അവളുടെ തലമുടിയിൽ ഒന്ന് തലോടി എന്റെ കൈ അവൾ തട്ടിമറ്റി. പിന്നെയും തടവി വീണ്ടും തട്ടിമാറ്റി.

"... എന്നെ ഇഷ്ടല്ലാത്തവർ എന്നെ തൊടണ്ട പോ..." പെണ്ണ് കലിപ്പ് മൂഡ് ആണ്

"... എന്റെ അമ്മുക്കുട്ടിയെ ഇവിടെ ആർക്കാ ഇഷ്ടല്ലാത്തെ..."

"... കൊഞ്ചാൻ ഒന്നും വരണ്ട. പോവനല്ലേ പറഞ്ഞെ..." അത് പറഞ്ഞു അവൾ ഏങ്ങൽ അടിക്കുന്നുണ്ടായിരുന്നു.

"... അമ്മൂസേ എഴീക്കടി നാളെ അമ്പലത്തിൽ പോണ്ടേ..."

"... ഞാൻ എങ്ങോട്ടും ഇല്ല. തനിയെ അങ്ങ് പോയ മതി..." രക്ഷയില്ല പുള്ളിക്കാരി അടുക്കുന്നില്ല.

"... എന്നാ ശെരി. നീ വീട്ടിൽ ഇരുന്നോ നമ്മൾ എല്ലാരും പോയിട്ടു വരാം..." ഇത്രയും പറഞ്ഞു തിരിച്ചു പോവാൻ ഒരുങ്ങി.

"... നമ്മൾ എല്ലാരുമോ..?" മനസ്സിലാവാതെ അമ്മു ചോദിച്ചു.

"... നീ വരുന്നില്ലലോ. അപ്പൊ ഞാനും അമ്മയും അച്ഛനും പോവാന്ന് തീരുമാനിച്ചു..."

"...നിങ്ങൾ എല്ലാരും പോയ ഞാൻ ഇവിടെ ഒറ്റക് ഇരുന്നു എന്ത് ചെയ്യാനാ. ഞാനും വരുന്നു..." കൊച്ചുകുട്ടികളെ പോലെ അവൾ പറഞ്ഞു.

അങ്ങനെ വഴിക്ക് വാടി മോളെ. നിന്നെ എങ്ങനെ മെരുക്കണം എന്ന് എനിക്ക് അറിയാം.

"... രാവിലെ ഞാൻ പറഞ്ഞത് നിനക്ക് നല്ലപോലെ വിഷമയെന്നു എനിക്ക് അറിയാം. ഏട്ടനോട് ക്ഷമിക്കടി..." അവൾ എന്റെ നെഞ്ചിലേക് ചാഞ്ഞു. കുറച്ചു നേരം അവളുടെ ഒപ്പം ഇരുന്നിട്ട് അടുക്കളയിലേക്ക് പോയി.

"... അമ്മേ... എന്നാ ചെയ്യുവാ..." അമ്മയെ പിന്നിൽ നിന്നും കെട്ടിപിടിച് ചോദിച്ചു.

"...അങ്ങോട്ട് മാറ് ചെക്കാ.

💬 Comments

View all comments