0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.6K

നാളെയാണ് തിരുവോണം. ഇന്ന് കാപ്പി കുടിക്കുന്നതിനു ഇടയിൽ

"... നാളെ അമ്പലത്തിൽ പോണ്ടേ ഏട്ടാ..." അമ്മു ആകാംഷയോടെ തിരക്കി.

"...ഞാൻ ഇല്ല നിങ്ങൾ പോയിട്ടു വാ..."ചാരുവിനെ നോക്കി ഞാൻ പറഞ്ഞു.

"... അതെന്താ ഏട്ടൻ ഇല്ലാത്തെ എല്ലാം ഓണത്തിനും ഏട്ടന് അല്ലേ എന്നെ അമ്പലത്തിൽ കൊണ്ട് പോണേ..." അമ്മു തിരക്കി.

"... ഇത്തവണ ഒരു മാറ്റം ആവാം..."

"... ഒരു മാറ്റവും ഇല്ല ഏട്ടൻ വന്നേ പറ്റു..."അമ്മു വാശി പിടിക്കാൻ തുടങ്ങി.

"... നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ അമ്മു 😡..." പാത്രത്തിൽ ആഞ്ഞൊരു അടിയും അടിച്ചു കൈകഴുകി റൂമിലേക്ക് പോയി.

എന്റെ ആ പ്രവർത്തിയിൽ എല്ലാരും ഒന്ന് ഞെട്ടി. റൂമിൽ എത്തിയിട്ടും എന്റെ ദേഷ്യം എനിക്ക് അടക്കാനായില്ല. സ്മൈലി ബോൾ എടുത്ത് ഒരുപാട് നേരം പ്രെസ്സ് ചെയ്തു ഒരുവിധം എന്റെ കോപം അടക്കി. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ ബാൽക്കണിയിൽ കുറച്ചുനേരം പോയി ഇരുന്നു. കാൽപെരുമാറ്റം കേട്ടാണ് തിരിഞ്ഞു നോക്കിയത് ചാരു വന്നതാണ്. ഞാൻ റൂമിൽ പോകാൻ എഴുനേറ്റു.

"... ഞാൻ കാരണമാണ് നീ അമ്പലത്തിൽ പോകാത്തത് എങ്കിൽ ഞാൻ അമ്പലത്തിലേക്ക് വരുന്നില്ല..." ഇത്രയും പറഞ്ഞ് ചാരു തിരിച്ചു പോയി.

ഓ പിന്നെ ഇവളുടെ അനുവാദം കിട്ടിയിട്ട് വേണമല്ലോ എനിക്ക് എവിടേലും പോവാൻ 😡. ബാൽകണിയിൽ തന്നെ ഞാൻ നിലയുറപ്പിച്ചു. സ്മൈലി ബോൾ പിന്നയും പ്രെസ്സ് ചെയ്തോണ്ട് ഇരുന്നു. അമ്മുവിന്റെ കാര്യം ആലോചിച്ചപ്പോ എനിക്ക് വിഷമം തോന്നി. ഇതുവരെ അവളോട് ഞാൻ ഇങ്ങനെ ഒന്നും പെരുമാറിയിട്ടില്ല. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. നേരെ അമ്മുവിന്റെ റൂമിലേക്കു

💬 Comments

View all comments