Chapter Title : മംഗല്യധാരണം 3 [Nishinoya]
പീസ് അവൻ എടുത്തു. അതിനു വേണ്ടി അടിയുണ്ടാക്കി എങ്കിലും ഫലം ഉണ്ടായില്ല പിന്നെ തുറുപ്ചീട്ട് എടുത്തു. ഇച്ചിരി സെന്റി അടിച്ചപ്പോ ചെസ്റ്റ് പീസ് എന്റെ പ്ലേറ്റിൽ തന്നെ എത്തി. കഴിച്ച് കഴിഞ്ഞു തിരിച്ചു എന്റെ വീട്ടിലേക് പൊന്നു.
കാർത്തിയോട് സംസാരിച്ചപ്പോ എന്തോ ഒരു മനസമാധാനം തോന്നുന്നു. വീട്ടിൽ എത്തിയപ്പോ രാത്രി 10 മണിയായി ആരും ഉറങ്ങിയിട്ടില്ല.
"... നീ എവിടെയായിരുന്നു..." അമ്മയുടെ ചോദ്യം വന്നു. ചാരു ഉൾപ്പെടെ എല്ലാരും ഹാളിൽ TV കാണുന്നുണ്ടായിരുന്നു.
"... ജിമ്മിൽ..." അമ്മയൊന്നു നീട്ടി മൂളി.
"...കഴിക്കാൻ എടുക്കാം നീ വാ..." അമ്മ അടുക്കളയിലേക്ക് പോകാൻ ഒരുങ്ങി.
"... എനിക്ക് വേണ്ട ഞാൻ കഴിച്ചു..." അത് കേട്ടതും അമ്മയുടെ വിധം മാറി
"...രാവിലെ മുതൽ നീ ഇവിടന്നു പച്ചവെള്ളം കുടിച്ചിട്ടില്ല. ഞാൻ പിന്നെ ആർക്ക് വേണ്ടിയാ ഈ കണ്ടത് മൊത്തവും ഉണ്ടാക്കുന്നെ..."
തലകുനിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞോളൂ. ഞാൻ നേരെ റൂമിലേക്ക് പോയി. കുറച്ചു നേരം ബെഡിൽ ഇരുന്നു. ബാൽക്കണിയിൽ പോയി ഇരിക്കാം എന്ന് കരുതി അങ്ങോട്ട് പോയി. ചാരു അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കാൽപെരുമാറ്റം കേട്ടതും അവൾ എന്നെ നോക്കി. എനിക്ക് ഇവളെ കാണുമ്പോ മുഴുവൻ അരുണിനെ ആണ് ഓർമ വരുന്നത്. അവളോട് മിണ്ടാനോ അവളുടെ അടുത്ത് പോകാനോ എന്തിനു അവളുടെ സാമിപ്യം പോലു എന്നിൽ ദേഷ്യം ഉണ്ടാക്കുന്നു. തിരിച്ചു എന്റെ റൂമിൽ തന്നെ പോയി.സ്വന്തം വീട്ടിൽ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ. എനിക്ക് സത്യത്തിൽ പ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നു പോയി ചാരുവും ആയുള്ള മുഖ മുഖം ഒഴുവാക്കാനായി ഫുൾടൈം ജിമ്മിൽ തന്നെ.
💬 Comments
View all comments