Chapter Title : മംഗല്യധാരണം 3 [Nishinoya]
"... നീ എവിടെയായിരുന്നു..." അമ്മയുടെ ചോദ്യം വന്നു. ചാരു ഉൾപ്പെടെ എല്ലാരും ഹാളിൽ TV കാണുന്നുണ്ടായിരുന്നു.
"... ജിമ്മിൽ..." അമ്മയൊന്നു നീട്ടി മൂളി.
"...കഴിക്കാൻ എടുക്കാം നീ വാ..." അമ്മ അടുക്കളയിലേക്ക് പോകാൻ ഒരുങ്ങി.
"... എനിക്ക് വേണ്ട ഞാൻ കഴിച്ചു..." അത് കേട്ടതും അമ്മയുടെ വിധം മാറി
"...രാവിലെ മുതൽ നീ ഇവിടന്നു പച്ചവെള്ളം കുടിച്ചിട്ടില്ല. ഞാൻ പിന്നെ ആർക്ക് വേണ്ടിയാ ഈ കണ്ടത് മൊത്തവും ഉണ്ടാക്കുന്നെ..."
തലകുനിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞോളൂ. ഞാൻ നേരെ റൂമിലേക്ക് പോയി. കുറച്ചു നേരം ബെഡിൽ ഇരുന്നു. ബാൽക്കണിയിൽ പോയി ഇരിക്കാം എന്ന് കരുതി അങ്ങോട്ട് പോയി. ചാരു അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കാൽപെരുമാറ്റം കേട്ടതും അവൾ എന്നെ നോക്കി. എനിക്ക് ഇവളെ കാണുമ്പോ മുഴുവൻ അരുണിനെ ആണ് ഓർമ വരുന്നത്. അവളോട് മിണ്ടാനോ അവളുടെ അടുത്ത് പോകാനോ എന്തിനു അവളുടെ സാമിപ്യം പോലു എന്നിൽ ദേഷ്യം ഉണ്ടാക്കുന്നു. തിരിച്ചു എന്റെ റൂമിൽ തന്നെ പോയി.സ്വന്തം വീട്ടിൽ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ. എനിക്ക് സത്യത്തിൽ പ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നു പോയി ചാരുവും ആയുള്ള മുഖ മുഖം ഒഴുവാക്കാനായി ഫുൾടൈം ജിമ്മിൽ തന്നെ. നാളെയാണ് തിരുവോണം. ഇന്ന് കാപ്പി കുടിക്കുന്നതിനു ഇടയിൽ
"... നാളെ അമ്പലത്തിൽ പോണ്ടേ ഏട്ടാ..." അമ്മു ആകാംഷയോടെ തിരക്കി.
"...ഞാൻ ഇല്ല നിങ്ങൾ പോയിട്ടു വാ..."ചാരുവിനെ നോക്കി ഞാൻ പറഞ്ഞു.
"... അതെന്താ ഏട്ടൻ ഇല്ലാത്തെ എല്ലാം ഓണത്തിനും ഏട്ടന് അല്ലേ എന്നെ അമ്പലത്തിൽ കൊണ്ട് പോണേ..." അമ്മു തിരക്കി.
"... ഇത്തവണ ഒരു മാറ്റം ആവാം..."
"... ഒരു മാറ്റവും ഇല്ല ഏട്ടൻ വന്നേ പറ്റു..."അമ്മു വാശി പിടിക്കാൻ തുടങ്ങി.
"... നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ അമ്മു 😡..." പാത്രത്തിൽ ആഞ്ഞൊരു അടിയും അടിച്ചു കൈകഴുകി റൂമിലേക്ക് പോയി.
എന്റെ ആ പ്രവർത്തിയിൽ എല്ലാരും ഒന്ന് ഞെട്ടി. റൂമിൽ എത്തിയിട്ടും എന്റെ ദേഷ്യം എനിക്ക് അടക്കാനായില്ല. സ്മൈലി ബോൾ എടുത്ത് ഒരുപാട് നേരം പ്രെസ്സ് ചെയ്തു ഒരുവിധം എന്റെ കോപം അടക്കി. മൈൻഡ് ഒന്ന് ഫ്രഷ്
💬 Comments
View all comments