0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.5K

"...എന്താടാ മൈരേ രാവിലെ വിളിക്കുന്നെ ഉറങ്ങാനും സമ്മതിക്കില്ലേ..."ഫോൺ എടുത്ത് കാർത്തി കയർത്തു.

"... ഓഹോ ഇത്രയും ദിവസം എന്നെ രാവിലെ ഉറങ്ങാൻ സമ്മതിക്കാതെ വിളിക്കുമ്പോൾ നിനക്ക് നല്ല സുഖം കിട്ടിയില്ലേ ഇനി ഞാനും സുഖിക്കട്ടെടാ..."

"... നീ പക പോക്കുവാണല്ലേ. നിന്റെ ബൈക്ക് ഞാൻ തിന്നിട്ടൊന്നുമില്ല ഇപ്പൊ തന്നെ നിന്റെ വീട്ടിൽ കൊണ്ട് തരാം പോരെ..."

"... വീട്ടിൽ ഒന്നും പോണ്ട ഞാൻ ഇവിടെ ജിമ്മിൽ ഉണ്ട്..."

"... നീ രാവിലെ അവിടെ എന്ത് ചെയ്യാ..."

"... വീട്ടിൽ ഇരുന്നിട്ട് ഒരു മനസമാധാനവും ഇല്ല അപ്പൊ ജിമ്മിൽ വരാന്നു വച്ചു..."

"...എന്നാ നീ അവിടെ നിൽ ഞാൻ ഇപ്പൊ വരാം..."

ഫോണും വച്ചു ഞാൻ ജിമ്മിൽ കയറി. ബോഡി നോക്കുന്ന കണ്ണാടിക്ക് മുന്നിൽ എത്തി. ഷർട്ട്‌ ഊരി സ്വയം ബോഡി ഒന്ന് മൊത്തം നോക്കി.

2,3 മാസം കൊണ്ട് ശരീരം മുഴുവൻ ഒന്ന് മാറിയിട്ടുണ്ട്. സിസ്പാക്കും മസിലും എല്ലാം പോയി. ഒരു പെണ്ണിന് വേണ്ടി എന്റെ മനസും ശരീരവും എല്ലാം നശിപ്പിച്ചു. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

"... എന്താടാ കണ്ണാടിക്ക് മുന്നിൽ നിന്നും കോപ്രായം കാണിക്കുന്നേ..." കാർത്തിയായിരുന്നു.

"... ഒന്നും ഇല്ലടാ. എന്റെ പഴയ ബോഡി ഒക്കെ പോയി അല്ലെ 🥲..." വിഷമത്തോടെ ഞാൻ ചോദിച്ചു.

"...നമുക്ക് ശരിയാക്കാട ഞാൻ ഇല്ലേ നിന്റെകൂടെ..."ആ വാക്കുകൾ എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല.

"... നീ വല്ലതും കഴിച്ചോ..."കാർത്തി തിരക്കി.

"... ഇല്ലടാ. വിശക്കുന്നുണ്ട് 😁..."

"...ആഹ് ബെസ്റ്റ്. ഈ പ്രായത്തിലുള്ള പിള്ളേർ വിശന്നിരിക്കാൻ പാടില്ല. വീട്ടിൽ

💬 Comments

View all comments