0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.5K

എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.

"...നിന്നെ കാണാത്തത് കൊണ്ട് ഞാൻ എത്രമാത്രം വിഷമിച്ചെന്നോ. ചാരുമോള പറഞ്ഞെ നീ നേരുത്തേ കോളേജിൽ നിന്നും പോയെന്നു..."

ഓഹോ അവൾ ആണ് അമ്മക് മൂട്ടികൊടുത്തത്. ഇതെല്ലാം നോക്കി നിന്നിരുന്ന ശരണ്യയെ ഞാൻ കണ്ടു എന്റെ കണ്ണിൽ അവളോടുള്ള ദേഷ്യം കത്തി ജ്വലിച്ചു.

"... എന്തിനാടാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ..."അമ്മ കരയാൻ തുടങ്ങി.

അമ്മയെ അശ്വസിപ്പിക്കാൻ തക്ക വാക്കുകൾ എന്റെ പക്കൽ ഇല്ലാത്തതിനാൽ ഞാൻ എന്റെ റൂമിലേക്കു പോയി.

ആദ്യമായി അമ്മ എന്നെ അടിച്ചു. ഇതിനെല്ലാം കാരണം അവള. ആലോചിക്കുതോറും എന്റെ ദേഷ്യം ഇരട്ടിച്ചു വന്നു. പയ്യെ ഉറക്കത്തിലേക്ക് വീണു.

രാവിലെ അസഹീനമായ തലവേദന കാരണമാണ് ഉറക്കം എഴുന്നേറ്റത്. ഇന്നലത്തെ കാര്യങ്ങൾ ആലോചിച്ചപ്പോ എന്റെ തല വെട്ടി പൊളിക്കുന്നപോലെ തോന്നി. ഫ്രഷ് ആയി താഴേക്കു ചെന്നു.

"... അമ്മേ ചായ..."ഉളുപ്പില്ലാതെ ഞാൻ ചോദിച്ചു.

"... ഇന്നാ എടുത്ത് കുടിക്ക്..."ദേഷ്യത്തോടെ ഡെയിനിങ് ടേബിളിൽ അതും വച്ച് അമ്മ പോയി.

ഞാൻ പയ്യെ അത് കുടിച്ചു. അപ്പോ ചാരു എനിക്ക് എതിർവശം വന്നിരുന്നു. പക്ഷെ എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. പാതി ചായ അവിടെ വച്ചു ഞാൻ പുറത്തേക്ക് പോയി.

"... ടാ കാപ്പി കുടിക്കുന്നില്ലേ..."അമ്മ തിരക്കി

"... എനിക്ക് വേണ്ട..." അത്രമാത്രം പറഞ്ഞു ജിമ്മിലേക്ക് നടക്കാൻ തുടങ്ങി.

അത്യാവശ്യം നല്ല ദൂരം ഉണ്ട് ജിമ്മിലേക്ക്. എന്തോ അവളോടുള്ള ദേഷ്യം കൊണ്ട് ആണെന്ന് തോന്നുന്നു നടന്ന ദൂരവും കാലിന്റെ വേദനയും ഒന്നും ഞാൻ അറിഞ്ഞില്ല.

"... നീ എവിടെയാടാ എന്റെ ബൈക്കും കൊണ്ട് പോയത്..."കാർത്തിയെ ഫോൺ വിളിച്ചു ചൂടായി.

💬 Comments

View all comments