0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.5K

പിന്തിരിപ്പിക്കാൻ നോക്കി.

"... പറ്റുന്നില്ലടാ മനസ്സിലെ സങ്കടം മാറുന്നില്ല. നിനക്ക് അറിയോ ഞാൻ അവളെ എത്രമാത്രം സ്നേഹിച്ചെന്ന്..." ഒരു പെഗ്ഗ് കൂടി അകത്താക്കി.

"... ആ പന്ന നായിന്റെ മോന്റെ വിലപോലും അവൾ എനിക്ക് തന്നില്ലല്ലോടാ..."

"... എടാ പോട്ടെടാ അതൊക്കെ കഴിഞ്ഞതല്ലേ..."

"... അവൾക്ക് വേണ്ടി ഞാൻ എന്തൊക്കെ ചെയ്തന്നോ എന്നിട്ടും ആ പട്ടികഴുവേറി പറയുന്നതാ അവൾക്ക് വിശ്വാസം. അപ്പൊ ഞാൻ പെട്ടനാണോ..?" കാർത്തിയോട് ചോദിച്ചു

"... അതെ ഞാൻ പൊട്ടനാ പൊട്ടൻ. നീ അപ്പോഴേ പറഞ്ഞതാ വാ കൊണ്ട് പറഞ്ഞാലേ ഇഷ്ടവും ഇഷ്ടക്കേടും മനസ്സിലാവൂ എന്ന്. അപ്പൊ പുരിയലെ ഇപ്പൊ പുരിയിത്..." കണ്ണീർ തുടച്ചോണ്ട് വീണ്ടും കുടിച്ചു .

"... ആദി പോട്ടെടാ. നീ ഇങ്ങനെ കരയാതെ..."

"...അവളെ ഓർത്തുള്ള എന്റെ അവസാന കണ്ണീരാടാ ഇത് . ഇ ആദി ഇനി അവൾക്ക് വേണ്ടി കരയില്ല..." എന്റെ വിഷമം എല്ലാം അവനോട് പറഞ്ഞപ്പോ ചെറിയ ഒരു ആശ്വാസം.

വീട്ടിൽ എത്തിയപ്പോ രാത്രിയായി. എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്ത് കാർത്തി എന്റെ ബൈക്കും കൊണ്ട് പോയി. ബെൽ അടിച്ചു വാതിൽ തുറക്കുന്നതിനായി കാത്തുനിന്നു. അമ്മയാണ് വാതിൽ തുറന്നെ.

"...എന്താടാ ഇത്രയും താമസിച്ചേ..."അമ്മ ചോദിച്ചു

"... ലേറ്റ് ആയി പോയി..."അതും പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു.

"... ആദി നിന്നെ അവിടെ..."അമ്മ എന്റെ അടുത്തേക്ക് വന്നു.

"... നീ കുടിച്ചിട്ടുണ്ടോ..?" മുന്നിൽ കേറി നിന്ന് അമ്മ ചോദിച്ചു.

അതെ എന്ന് മൂളി. കിട്ടി കരണം പോളക്കെ ഒന്ന്.

"... എന്ന് തുടങ്ങിയടാ ഇ ശീലം..." അമ്മയുടെ ചോദ്യത്തിന്

💬 Comments

View all comments