0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 1173

വയസ്സിന്റെ വ്യത്യാസം അല്ലെ നമ്മൾ തമ്മിൽ ഉള്ളു..."

"... ആര് പറഞ്ഞു. നമ്മൾ തമ്മിൽ 2 വയസ്സ് വ്യത്യാസം ഉണ്ട്..." അഭിമാനത്തോടെ ഞാൻ പറഞ്ഞു.

"... എന്നിട്ട് നിങ്ങൾ രണ്ടും ഒരേ ഇയർ അല്ലെ പഠിക്കുന്നെ. അപ്പൊ ആദിയേട്ടൻ 1 വർഷം തോറ്റോ 🤣..."

"... എന്റെ ഏട്ടൻ തോറ്റിട്ടൊന്നും ഇല്ല 😡..." ഗായു പറഞ്ഞത് പിടിക്കാതെ അമ്മുവിന്റെ മറുപടി എത്തി.

"... 1 വർഷം താമസിച്ച സ്കൂളിൽ ചേർത്തത് അതാ..." ചിരിച്ചോണ്ട് ഞാൻ മറുപടി പറഞ്ഞു.

"... അപ്പൊ ചേട്ടാന്ന് വിളിക്കാം..."

ഞാനും ഗായുവും നന്നായി അടുത്തു. അവൾ ഒരു വായാടി ആണ് എപ്പോഴും എന്തെങ്കിലും സംസാരിച്ചോണ്ട് ഇരിക്കും. ഇവിടെ വന്നപ്പോ ബോർ അടിക്കും എന്നാ കരുതിയെ ഇവൾ ഉള്ളത് കൊണ്ട് സമയം പോണത് അറിഞ്ഞില്ല.

"...നാളെ എന്താ പരിപാടി..." രാത്രി അത്താഴം കഴിക്കുമ്പോൾ ഗായു ചോദിച്ചു.

"... എന്ത് പരിപാടി..." ശോകം അവസ്ഥയിൽ ഞാൻ പറഞ്ഞു.

"...നമുക്ക് ട്രക്കിങ് പോയാലോ..."

"... ട്രക്കിങ്ങോ എവിടെ..?"

"...നമുക്ക് ഏതെങ്കിലും മലയുടെ മണ്ടയിൽ വലിഞ്ഞു കേറാം. ഇവിടെ ഇരുന്ന ബോർ ആണ്..."

"... അതൊന്നും അല്ല ഏട്ടാ കാര്യം.ഇവിടെ ഇരുന്ന മാമി പണി എടുപ്പിക്കും അതുകൊണ്ട് ഇവിടന്നു മുങ്ങാൻ ഉള്ള പ്ലാൻ ആണ് ..." അമ്മു ഗായുവിനെ കളിയാക്കികൊണ്ട് പറഞ്ഞു.

"... പോടീ... ഇനിയിപ്പോ അങ്ങനെ എങ്കിൽ അങ്ങനെ..."ഗായു പറഞ്ഞു.

"... ആരൊക്കെയാ പോണേ..."ഞാൻ ചോദിച്ചു.

"... വേറെ ആര് ഞാൻ, അമ്മു, ചാരുചേച്ചി, പിന്നെ ആദിയേട്ടൻ..."

"... ആഹാ കൊള്ളാം. നിങ്ങൾ മൂന്നെണ്ണത്തിനെ ഞാൻ ഒറ്റക്ക് മേയ്ക്കണോ..."

"... ഞങ്ങളെ ആരും മേയ്ക്കൻ ഒന്നും വരണ്ട. ഞങ്ങടെ കാര്യം നോക്കാൻ നമുക്ക് അറിയാം. അല്ലേടി..." അമ്മു അതിനു അതെന്നു തലയാട്ടി.

"...ഓഹോ. എന്നാ പെൺപടകൾ ഒറ്റക്ക് അങ്ങ് പോയമതി.ഞാൻ ഒന്നും ഇല്ല..."

"... ചതിക്കല്ലേ പൊന്നെ. ആദിയേട്ടൻ കൂടി ഇല്ലെങ്കിൽ ഇവിടുന്നു പുറത്ത് ഇറങ്ങാൻ സമ്മതിക്കില്ല..."ഗായു നിസ്സഹായതയോടെ പറഞ്ഞു.

"... ഞാൻ ഒന്ന് ആലോചിക്കട്ടെ..." ഇച്ചിരി വെയിറ്റ് ഇട്ടു ഞാൻ പറഞ്ഞു.

"... ആലോചിക്കാൻ ഒന്നും ഇല്ല.

💬 Comments

View all comments