0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.6K

ഇടക് കേറി പറഞ്ഞു.

"... മോൻ എന്ത് ചെയ്യാ..." എന്റെ നേരെയായി ചോദ്യം.

"... അവൻ പഠിക്കാണ്. ചരുവിന്റെ കോളേജിൽ തന്നെ..." അമ്മ പറഞ്ഞു.

"...വിശേഷം ഒക്കെ പിന്നെ ആവാം. ആദ്യം പോയി വേഷം ഒക്കെ മാറി ഫ്രഷ് ആവു. ഒരുപാടു ദൂരം എത്ര ചെയ്തത് അല്ലെ ക്ഷീണം കാണും..." ചരുവിന്റെ അമ്മ നിർദ്ദേശിച്ചു.

"... എന്നാ മക്കൾ ചെല്ല്..."അമ്മുമ്മയുടെ അനുവാദവും കിട്ടി

അങ്ങനെ ഞങ്ങൾ ചരുവിന്റെ അമ്മയുടെ പിന്നാലെ പോയി. അമ്മയ്ക്കും അച്ഛനും ഒരു മുറിക്കൊടുത്തു. അമ്മു ചരുവിന്റെ മുറി കൈയേറി. എനിക്ക് വേറൊരു മുറിയും തന്നു.

യാത്ര ക്ഷീണം കാരണം ഉറങ്ങിയാലോ എന്ന് ചിന്തിച്ചതാ. പിന്നെ വേണ്ടാന്ന് വച്ച് എല്ലാരും ഉമ്മറത്തു ഒത്തുകൂടി.

"... അമ്മയുടെ വീട് ഒക്കെ എങ്ങനെ ഉണ്ട്..." ചരുവിന്റെ അമ്മ ചോദിച്ചു.

"... കൊള്ളാം നല്ല രസമുണ്ട്. ഇങ്ങനെ ഉള്ള വീട് ഒക്കെ അപൂർപമായേ കാണാൻ പറ്റുകയുള്ളു..." എന്റെ അഭിപ്രായം വ്യക്തമാക്കി.

"... നാളെ നിങ്ങടെ അടുത്ത മാമനും മാമിയും ഒക്കെ വരും..." അമ്മ പറഞ്ഞു.

അമ്മക്ക് 2 ആങ്ങളമാര ഉള്ളത്. ഒരാൾ വീടും അമ്മുമ്മയെയും നോക്കി ഇവിടെ തന്നെ മറ്റേ ആൾ നഗരത്തിൽ ആണ് താമസം.

രാവിലെ ഭയങ്കര ബഹളം കേട്ടാണ് ഞാൻ ഉണർന്നെ. ഉമ്മറത്തേക്ക് ചെന്നപ്പോ പുതിയ അതിഥികൾ വന്നിട്ടുണ്ട്.

"... ഞങ്ങളെ ഒക്കെ മനസ്സിലായോ മോനെ..." ഒരു സ്ത്രീ ചോദിച്ചു.

വരുന്നവരും പോകുന്നവരും എല്ലാം ആദ്യം ചോദിക്കുന്നത് എന്നെ മനസ്സിലായോ എന്നെ മനസ്സിലായോ എന്നാ. ഇവരെയൊക്കെ ഞാൻ ആദ്യമായിട്ടാ കാണുന്നെ എന്നുള്ള ബോധം ഇവർക്ക് വേണ്ടേ.

💬 Comments

View all comments