0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.6K

ആരോട് പറയാൻ.ഒന്നും മിണ്ടാതെയുള്ള എന്റെ നിൽപ്പ് കണ്ട് അവർ തുടർന്നു.

"... ഞാൻ നിന്റെ മാമിയ. ഇത് നിന്റെ മാമൻ..." ഞാൻ ചിരിച്ചു കാണിച്ചു.

"... ഈ ഓണം നമുക്ക് ഉഷാർ ആക്കണം കേട്ടോ..." ആരും പേടിക്കണ്ട മാമൻ വരവ് അറിയിച്ചതാ

"... ഓ അതിന് എന്താ മാമ നമുക്ക് ഉഷാർ ആക്കാം..." ഞാനും വിട്ടു കൊടുത്തില്ല

"...അവൾ എവിടെ പോയി. കണ്ണ് തെറ്റിയ പെണ്ണിനെ ഇവിടെ എങ്ങും കാണില്ല..." ആശങ്കയോടെ മാമി പറഞ്ഞു.

പെണ്ണോ. ഏത് പെണ്ണ് ഞാൻ ആലോചിച്ചു

"... ദാ വന്നല്ലോ..."എന്റെ പിന്നിലേക്ക് നോക്കി പറഞ്ഞു.

"... എവിടെ പോയിരുന്നടി..."ചരുവിന്റെയും അമ്മുവിന്റെയും കൂടെ വന്ന പെൺകുട്ടിയോട് മാമി ചോദിച്ചു.

"... ഞാൻ ചാരു ചേച്ചിയെ കാണാൻ പോയതാ..."ഓടി മാമിയുടെ അടുത്തേക്ക് എത്തി അവൾ പറഞ്ഞു.

"...ഇതാണ് ആദി..." അവളെ എനിക്ക് പരിചയപ്പെടുത്തി.

"...ഇതാണോ ചാരുചേച്ചി പറഞ്ഞ ജിമ്മൻ.Helo മിസ്റ്റർ ആദി. ഞാൻ ഗായത്രി..." എനിക്ക് നേരെ കൈ നീട്ടി അവൾ പറഞ്ഞു.ഞാനും കൈ കൊടുത്തു.

"... പേര് വിളിക്കുന്നോ. ചേട്ടന്ന് വിളിക്കടി. ഒന്നുമില്ലേലും നിന്റെ മുറച്ചെക്കൻ അല്ലെ..." മാമിയുടെ ആ ഡയലോഗ് മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയി.

"...എന്നാ അങ്ങനെ ആവട്ടെ. ആദി ഏട്ടാ..." ഇല്ലാത്ത നാണം ഉണ്ടാക്കി പറയുന്ന പോലെ തോന്നി.

"... അത്രക്ക് വിനയം എന്റെ മോൾക്ക് ചേരില്ല ..." മാമന്റെ കൗണ്ടർ സ്പോട്ടിൽ എത്തി.

"...എന്നാ അങ്ങനെ ആവട്ടെ. ആദിയേട്ടൻ വല്ലതും കഴിച്ചോ..." ഗായത്രി ചോദിച്ചു.

ഞാൻ ഇല്ലന്ന് തലയാട്ടി.

"...എന്നാ വാ ഞാനും ഒന്നും കഴിച്ചിട്ടില്ല നമുക്ക്

💬 Comments

View all comments