0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.6K

ഒരുമിച്ചു കഴിക്കാം..." അതും പറഞ്ഞു എന്റെ കൈയ്യും പിടിച്ചോണ്ട് കാപ്പി കുടിക്കാൻ പോയി.

"... ചാരുചേച്ചി ജിമ്മൻ എന്നൊക്കെ പറഞ്ഞപ്പോ സിക്സ് പാക്ക് ഒക്കെ കാണും എന്ന് കരുതി.അതൊന്നും കാണാൻ ഇല്ലല്ലോ..." കഴിക്കുന്നതിന്റെ ഇടക് ഗായത്രി ചോദിച്ചു.

"... സിക്സ് പാക്ക് ഒക്കെ ഉണ്ടായിരുന്നു ഇപ്പോ എല്ലാം പോയി..."

"... അത് എന്ത് പറ്റി..."

"... ഇടക്ക് ഒരു പണി കിട്ടി അതിന്റെ ഇടക് ബോഡി നോക്കാൻ ഒന്നും പറ്റിയില്ല..." എതിരെ ഇരുന്ന ചാരുവിനെ നോക്കി ഞാൻ പറഞ്ഞു.

"...ഇനി നമ്മൾ കാണുമ്പോൾ ബോഡി ഒക്കെ സെറ്റ് ആക്കണം കേട്ടോ..."

"...അതൊക്കെ ശെരിയാക്കാം ഗായു..."

"... ആഹ ചെല്ലപേരൊക്കെ പഠിച്ചല്ലോ..."

"...ഇതിൽ ഇത്ര പഠിക്കാൻ എന്തിരിക്കുന്നു ☺️..."

"... ചേച്ചിയും ചേട്ടനും ഒരു ക്ലാസ്സിൽ ആണോ..." ഗായുവിന്റെ സംശയങ്ങൾക്ക് ഒരു അന്ത്യോമില്ല

"... അല്ല. വേറെ വേറെ ക്ലാസ്സിലാ..." ചാരു മറുപടി നൽകി.

"... നിനക്ക് എത്ര വയസായി..." എന്റെ സംശയം ചോദിച്ചു.

"...ചാരു ചേച്ചിയെക്കാൾ 1 വയസിനു ഇളയത. എന്താ ചോദിച്ചേ..."

"...ചേട്ടാന്ന് വിളിച്ചോണ്ട് ചോദിച്ചതാ..."

"...ഞാൻ വേണോങ്കിൽ ആദി എന്ന് വിളിക്കാം. എനിക്ക് അതാ ഇഷ്ട്ടം. 1 വയസ്സിന്റെ വ്യത്യാസം അല്ലെ നമ്മൾ തമ്മിൽ ഉള്ളു..."

"... ആര് പറഞ്ഞു. നമ്മൾ തമ്മിൽ 2 വയസ്സ് വ്യത്യാസം ഉണ്ട്..." അഭിമാനത്തോടെ ഞാൻ പറഞ്ഞു.

"... എന്നിട്ട് നിങ്ങൾ രണ്ടും ഒരേ ഇയർ അല്ലെ പഠിക്കുന്നെ. അപ്പൊ ആദിയേട്ടൻ 1 വർഷം തോറ്റോ 🤣..."

"... എന്റെ ഏട്ടൻ തോറ്റിട്ടൊന്നും ഇല്ല 😡..." ഗായു പറഞ്ഞത്

💬 Comments

View all comments