0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 1177

ഒരു തലയണ വച്ചു കിടന്നു അവൾ പതിയെ നടു തൈലം ഇട്ടു തടവാൻ തുടങ്ങി. നല്ല സുഖം ഉണ്ടായിരുന്നു. കണ്ണ് അടച്ചു ആ സുഖത്തിൽ അങ്ങനെ കിടന്നു.

"... ചേച്ചി എന്താ ഇവിടെ..." ഗായുവിന്റെ ശബ്ദം കേട്ടു കണ്ണ് തുറന്നു നോക്കിയപ്പോ വാതിൽക്കൽ ചാരു നിൽക്കുന്നു.

"...ഞാൻ... ഞാൻ... നിന്നെ കാണാതൊണ്ട് നോക്കി ഇറങ്ങിയത..."ചാരു പറഞ്ഞു.

"... അത്യാവശ്യം വല്ലതും ഉണ്ടോ ചേച്ചി..." ഗായു തിരക്കി.

"... ഏയ്യ് അത്യാവശ്യം ഒന്നും ഇല്ല..."

"... ആണോ എന്നാ ചേച്ചി പൊയ്ക്കോ. ആദിയേട്ടന് വല്ലാത്ത നടുവേദന അതോണ്ട് എന്നോട് തൈലം പുരട്ടി കൊടുക്കാവൊന്നു ചോദിച്ചു അതാ. ഇത് ഇപ്പൊ കഴിയും..."

ചാരു എന്നെ നോക്കി ദാഹിപ്പിച്ചിട്ടു പോയി. ഇവളോട് ഞാൻ എപ്പോഴാ ദൈവമേ തൈലം പുരട്ടിത്തരാൻ പറഞ്ഞെ 🤯.

"... കഴിഞ്ഞു ഇനി ഏട്ടൻ കുറച്ചുനേരം റസ്റ്റ്‌ എടുക്ക് കേട്ടോ..." ഇതും പറഞ്ഞിട്ട് അവൾ അവളുടെ പാടുനോക്കി പോയി.

ഊണ് കഴിക്കാറായപ്പോ വീണ്ടും ഗായു വന്ന് എന്നെയും കൂട്ടി കഴിക്കാൻ പോയി. എല്ലാരും കഴിക്കാൻ ഇരിക്കുന്നുണ്ട്.

"...ദേ വന്നല്ലോ രണ്ട് വികലാംഗർ..." അമ്മ എന്നെയും ഗായുവിനെയും കളിയാക്കി.

"...കളിയാക്കുവൊന്നും വേണ്ട കേട്ടല്ലോ..." എന്റെ പ്രൊട്ടക്ഷൻ ഗായു ഏറ്റെടുത്തു.

ഞങ്ങളും കഴിക്കാൻ ഇരുന്നു. ഓരോ നാട്ടു വാർത്തനങ്ങൾ ഒക്കെ ആയി കഴിപ്പ് തുടങ്ങി. ചാരുവും അമ്മുവും എന്റെ എതിർ വശവും ഗായു എന്റെ ഒപ്പവുമാണ് ഇരുന്നത്. ഗായു എന്നെ ഓരോന്ന് നിർബന്ധിപ്പിച്ചു കഴിപ്പിക്കുന്നുണ്ട്. എല്ലാരും എന്നെയും ഗായുവിനെയുമാണ് ശ്രെദ്ധിക്കുന്നെ. ഇടക് ചോർ നെറുകയിൽ കേറി ഞാൻ ചുമച്ചു. ഉടനെ ഗായു വെള്ളം ഒഴിച്ച് തന്നു കൂട്ടത്തിൽ തലയിൽ 2,3 തട്ട് കൂടി.

"... നോക്കി കഴിക്കണ്ടേ ആദിയേട്ടാ..." ഗായു പറഞ്ഞു.

"... കണ്ടോ രണ്ടിന്റെയും സ്നേഹം. ഇവരെ രണ്ടിനെയും അങ്ങ് കെട്ടിച്ചാലോ നാത്തൂനേ..." അമ്മ തമാശ രൂപേണ ചോദിച്ചു.

"... ഞാനും അത് തന്ന ആലോചിച്ചേ. എന്താ പിള്ളേരെ..." ചോദ്യം നമുക്ക് നേരെ എത്തി.

"...എനിക്ക് കുഴപ്പം ഒന്നും ഇല്ല..." ഗായു എന്നെ നോക്കി കണ്ണടച്ച് കാണിച്ചു

"... ആദ്യം നിനക്ക്

💬 Comments

View all comments