0%

Chapter Title : മംഗല്യധാരണം 3 [Nishinoya]

Author : Nishinoya Read All Parts 2.6K

ആലോചിക്കട്ടെ..." ഇച്ചിരി വെയിറ്റ് ഇട്ടു ഞാൻ പറഞ്ഞു.

"... ആലോചിക്കാൻ ഒന്നും ഇല്ല. നമ്മൾ നാളെ പോകുന്നു. എല്ലാരും പോയി കിടന്നോ..." അതും പറഞ്ഞു ഗായുവും അമ്മുവും എഴുനേറ്റു പോയി.

ഇപ്പൊ ഞാനും ചാരുവും മാത്രമായി. ഒന്ന് മുഖത്തോട് മുഖം നോക്കി. രണ്ടുപേർക്കും വാക്കുകൾ പോലും പുറത്തേക്ക് വരുന്നില്ല.

"...താൻ ഉണ്ടകിൽ ഞാൻ വരില്ല എന്നു വിചാരിച്ചു നാളെ ആരും ട്രക്കിങ്ങിനും വരാതിരിക്കണ്ട..." അത്ര മാത്രം പറഞ്ഞ് ഞാൻ റൂമിൽ പോയി.

പിറ്റേന്ന് വീട്ടുകാരുടെ അനുവാദവും ചോദിച്ചു അടുത്തുള്ള മലയിലേക്ക് കാർ എടുത്തു പോയി. വഴി ചാരുവിനെ അറിയാവൂ അതുകൊണ്ട് അവളെ മുന്നിൽ കയറ്റി ഗായുവും അമ്മുവും പിന്നിൽ കേറി. ചാരു ഗൂഗിൾ മാപ്പ് പോലെ പോകേണ്ട ദിശ മാത്രം പറഞ്ഞു. പിന്നിൽ രണ്ടുംകൂടി അടിയാണോ സ്നേഹം ആണോ ഒന്നും അറിയാൻവയ്യ. ഒരേ ബഹളം. വണ്ടി ഒരു മലയുടെ അടിവാരത്തു നിന്നു.

"... ഇതിന്റെ മുകളിൽ സൂപ്പർ വ്യൂ ആണെന്ന് കേട്ടിട്ടുണ്ട്..." കാറിൽ നിന്നും ഇറങ്ങിക്കൊണ്ട് ഗായു പറഞ്ഞു.

ഞങ്ങൾ എല്ലാരും മല കയറാൻ തുടങ്ങി. ഈ സ്ഥലം അധികം ആർക്കും അറിയില്ലെന്ന് തോന്നുന്നു. അവിടെ എങ്ങും ആരെയും കാണുന്നില്ല.

"... ജിം ബ്രോ. എന്നെ ഓടി തോപ്പിക്കാൻ പറ്റോ..."മല കേറുന്നതിന്റെ ഇടയിൽ ഗായു ചോദിച്ചു

"... ഈ മലയാണോ ഓടി തോൽപ്പിക്കേണ്ടത്..?"

"... അതെ. ഇതൊക്കെ ഒരു രസമല്ലേ..."

"... ഓ അത്രക്ക് രസം ഒന്നും വേണ്ട. വീഴുക വല്ലതും ചെയ്താൽ പിന്നെ എനിക്ക് മേല എടുത്തോണ്ട് ഓടാൻ..."

"... ബി പോസിറ്റീവ് മാൻ..."ഗായു വിടാൻ

💬 Comments

View all comments