Chapter Title : മംഗല്യധാരണം 3 [Nishinoya]
ഉദ്ദേശം ഇല്ല.
"...എനിക്ക് വയ്യേ..." അത് പറഞ്ഞു അവളെ നിരുത്സാഹപ്പെടുത്തി
പിന്നെ ഓരോ കുറുമ്പും സംസാരവും ഒക്കെയായി മലയുടെ മുകളിൽ എത്തി. നല്ല ഒരു വ്യൂ തന്നായിരുന്നു അവിടെ നിന്നും കാണാൻ പറ്റിയത്. കുറെ ഫോട്ടോസ് ഒക്കെ എടുത്തു. കുറച്ച സമയം കഴിഞ്ഞപ്പോ കോട വന്നു പിന്നെ ചുറ്റിനുള്ളത് ഒന്നും കാണാൻ പറ്റിയില്ല. ഏറെ സമയം അവിടെ ചിലവഴിച്ചതിനുശേഷം താഴേക്ക് ഇറങ്ങി.
"... അയ്യോ..." മുന്നേ ഇറങ്ങിയ ഗായു സ്വന്തം കാലിൽ പിടിച്ചു അവിടെ ഇരിപ്പായി.
"... എന്ത് പറ്റിയടി..." ആശങ്കയോടെ ഞാൻ തിരക്കി.
"... കാൽ ഉളുക്കി എന്നാ തോന്നുന്നേ..."
"... എങ്ങനെ ഉളുക്കാതെ ഇരിക്കും തുള്ളി ചാടി അല്ലെ പോക്ക്..." ചാരു ദേഷ്യപെട്ടു.
"... സാരമില്ല കുറച്ചു ദൂരം കൂടിയല്ലേ ഉള്ളു പയ്യെ നടന്നാൽ മതി..."
"... ആയ്യോ എനിക്ക് നടക്കാൻ വയ്യ..."ഗായു അതും പറഞ്ഞു അവിടെ ഇരുപ്പായി.
"... നടക്കാതെ പിന്നെ..." ഞാൻ ചോദിച്ചു
"... ആദിയേട്ടാ എന്നെ എടുത്തോണ്ട് പോവോ..." ഗായു കൊഞ്ചൻ തുടങ്ങി.
"... പോടീ അവിടന്ന് എനിക്ക് വയ്യ നിന്നെയും ചുമന്നോണ്ട് നടക്കാൻ..."
"... ഇത്രക്ക് ജിം ആയിട്ടു എന്നെ എടുക്കാനുള്ള സ്റ്റാമിന പോലും ഇല്ലേ..." അവൾ എന്നെ എരിവ് കേറ്റി
അവൾ എന്റെ ഈഗോ ആണ് ഹെർട്ട് ചെയ്തത്. പിന്നെ ഒന്നും നോക്കിയില്ല അവളെ തട്ടി തോളിൽ കേറ്റി.
"... ഗായു നീ കളിക്കാതെ താഴേക്ക് ഇറങ്ങ്. നിന്നെ ഞാൻ പിടിച്ചോണ്ട് പോവാം..." ഗായുവിനെ ഞാൻ എടുത്തത് ചരുവിന് ഇഷ്ട്ടായില്ല എന്ന് തോന്നുന്നു.
"... ആദിയേട്ടന് കുഴപ്പം
💬 Comments
View all comments