Chapter Title : മംഗല്യധാരണം 4 [Nishinoya]
മുഴുവൻ തെറ്റായി പോയോ. അവൾ എന്തായാലും എന്നെ നല്ലൊരു ഫ്രണ്ട് ആയിട്ട കാണുന്നെ എനിക്കും അങ്ങനെ തന്ന. ചരുവിന്റെ മുന്നിൽ തോൽക്കാതെ ഇരിക്കാൻ ആ ഫ്രണ്ട്ഷിപ് ഞാൻ ഇപ്പൊ മുതൽ എടുക്കയല്ലേ ചെയ്തേ. ഞാൻ അത്രക്ക് ചീപ് ആയോ. താഴെ ചരുവിന്റെ ബെഡിൽ നോക്കിയപ്പോ അവൾ നേരുത്തേ ഇരുന്ന അതെ ഇരുപ്പ് ഇരുന്നു എന്തോ ചിന്തിച്ചു കൂട്ടുന്നുണ്ട്. എന്താണ് എന്റെ പ്രശ്നം എന്നും എനിക്ക് എന്താ സംഭവിച്ചത് എന്നും മനസ്സിലാവുന്നില്ല.
പിറ്റേന്ന് ട്രെയ്നിൽ നിന്നും ഇറങ്ങി ഒരു മുറി എടുത്ത് ഫ്രഷ് ആയി എക്സാം സെന്ററിൽ പോയി. രാവിലെ മുതൽ ചാരു എന്നോട് ഒന്നും മിണ്ടുന്നില്ല ചോദിക്കുന്നതിനു മറുപടി മാത്രം അതുകൊണ്ട് ഞാനും അധികം മിണ്ടാൻ പോയില്ല. അവളെ എക്സാം എഴുതാൻ പറഞ്ഞയച്ചതിനു ശേഷം ഞാൻ പുറത്ത് വെയിറ്റ് ചെയ്തു. അവൾ അകത്തു പോയതിന് ശേഷം അവളുടെ ഫോണിൽ 2,3 തവണ അരുണിന്റെ കാൾ വന്നു. എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല. എക്സാം കഴിഞ്ഞു തിരിച്ചു മുറിയിൽ എത്തി എത്തി ഞാൻ കുറച്ചുസമയം ബെഡിൽ തന്നെ കിടന്നു ചാരു പോയി റെഡി ആയി വന്നു റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങി. റെയിൽവേ സ്റ്റേഷനിൽ എത്തി. ട്രെയിൻ വരാൻ വെയിറ്റ് ചെയ്തു. ഞാനും ചാരുവും അവിടത്തെ ചെയറിൽ ഇരുന്നു.
"... ആദിക്ക് ബുദ്ധിമുട്ട് ആയോ..." എന്റെ മുഷിപ്പ് കണ്ട് ചാരു തിരക്കി.
"...ഏയ്യ് കുഴപ്പം ഇല്ല..." ഉണ്ടന്ന് പറഞ്ഞിട്ട് പ്രേത്യേകിച്ചു കാര്യം ഇല്ലല്ലോ.
"...ആദി ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ..."
💬 Comments
View all comments