Chapter Title : മംഗല്യധാരണം 4 [Nishinoya]
എന്താണ് പറയുന്നത് എന്ന് പോലും പാവത്തിന് മനസിലായില്ല.
"...അതൊക്കെ പോട്ടെ. നീ കഴിച്ചോ..." ഞാൻ ഗായുവിനോട് തിരക്കി.
"... ഇല്ല.വിശപ്പ് ഇല്ല..."
"... എന്താ കഴിക്കാത്തെ. ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ ഫുഡ് ഒന്നും കഴിക്കാതെ ഇരിക്കരുത് വല്ല അസുഖവും വരും എന്ന്..." ചാരുവിനെ കാണിക്കാൻ ഞാൻ കെയർഏട്ടായി പട്ടം എടുത്തണിഞ്ഞു.
"...ആദിയേട്ടന്റെ സ്ക്രു ലൂസ് ആയോ..." എന്റെ കാട്ടികൂട്ടൽ മനസ്സിലാവാതെ ഗായു പെട്ടുപോയി.
"...എന്നാ ശെരി നാളെ വിളിക്കാം..." തല്ക്കാലം ഫോൺ വയ്ക്കാം.ഇനിയും ഇതുപോലെ സംസാരിച്ചാൽ ഗായു എന്റെ തന്തക്ക് വിളിക്കും.
"...ഗുഡ് നൈറ്റ് ആദിയേട്ടാ..."
ഇതെല്ലാം കേട്ടു കിളിപോയി ഇരിക്കാണ് ചാരു. എന്തോ എനിക്ക് ഇതുകൊണ്ട് ഒന്നും മതിയായില്ല. ആവനാഴിയിലെ അവസാന അമ്പും എയ്യാൻ തോന്നി.
"... ഗുഡ് നൈറ്റ് love you..." അത്രയും പറഞ്ഞു ഫോൺ കട്ടാക്കി.ചരുവിനു നേരെ തിരിഞ്ഞു.
"...എന്താ ചാരു പറയാൻ ഉണ്ടെന്നു പറഞ്ഞെ..." നിഷ്കളങ്ക ഭാവത്തിൽ ഞാൻ ചോദിച്ചു.
"...ഏ ആരാ വിളിച്ചേ..?" എന്റെ ചോദ്യം കേട്ടപ്പോ ചാരുവിൽ ഒരു ഞെട്ടൽ ഉണ്ടായി. പിന്നെ ആദ്യം വന്ന ചോദ്യം ഇതാണ്
"... ഓ ഇതോ നമ്മുടെ ഗായു ആണ് വിളിച്ചേ. നിന്നെ വിളിച്ചില്ലേ അവൾ..?"
"...ഇല്ല..."
"... ആണോ. എന്നെ ഗായു എന്നും വിളിക്കും 🥰.എന്നാ ഞാൻ കിടക്കാൻ പോവാ..." അതും പറഞ്ഞു തിരിച്ചു എന്റെ ബെഡിൽ കേറി കിടന്നു. ചാരു ഇപ്പോഴും അതെ ഇരുപ്പു ഇരിക്കാണ്.
ഞാൻ എന്തൊക്കെയാ ഇപ്പൊ കാണിച്ചു കൂട്ടിയെ. ചരുവും അരുണും ഇഷ്ടത്തിൽ ആണെങ്കിൽ തന്നെ എനിക്ക് എന്താ കുഴപ്പം. ഗായുവിനോട് ഇപ്പൊ പറഞ്ഞത്
💬 Comments
View all comments