0%

Chapter Title : മംഗല്യധാരണം 4 [Nishinoya]

Author : Nishinoya Read All Parts 1.8K

ഇവരുടെ മുന്നിൽ തോറ്റുപോകുന്നോ എന്നൊരു തോന്നൽ. അങ്ങനെ തോൽക്കാൻ ഈ ആദിക്ക് മനസ്സില്ല. ഒരു പെണ്ണിന് വേണ്ടി വിഷമിച്ചിരിക്കുന്നു എന്ന് ഇവർ കരുതാൻ പാടില്ല. ഒരു നിമിഷം കണ്ണുകൾ അടച്ചു ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിട്ടു. പിന്നെ കണ്ണ് തുറന്നത് തോൽക്കാൻ മനസ്സില്ലാത്ത ആദിയാണ്.

"...ഗായു മോളെ പറയടി മുത്തേ..." എന്റെ ആദ്യ വാക്കുകൾ കേട്ടപ്പോൾ തന്നെ ചരുവിന്റെ മുഖം മാറി.

"... എന്താ ആദിയേട്ടൻ ആദ്യം ഒന്നും മിണ്ടാതെ ഇരുന്നേ..."ഗായു തിരക്കി

"...ട്രെയ്നിൽ അല്ലെ മോളെ റേഞ്ച് കുറവാ. അതാ ഒന്നും കേൾക്കാത്തെ..."

"... എന്താ മോനെ ഒരു സ്നേഹ പ്രകടനം..." എന്റെ സംസാര രീതിയിലെ മാറ്റം ഗായുവിന് മനസിലായി.

"...എന്റെ കൊച്ചിനെ സ്നേഹിക്കാൻ എനിക്ക് പ്രേത്യേകം കാരണം വല്ലതും വേണോ..."

"...എന്നാ അങ്ങനെ ആയിക്കോട്ടെ. ചേട്ടൻ വല്ലതും കഴിച്ചായിരുന്നോ..."

"... അമ്മ ചപ്പാത്തിയും ചിക്കനും ഉണ്ടാക്കി തന്നു വിട്ടു അത് കഴിച്ചു..."

"... നിങ്ങൾ എപ്പോഴാ തിരിച്ചു വരുന്നേ..."

"...മറ്റന്നാൾ വീട്ടിൽ എത്തും. നീ ഒരു ദിവസം വീട്ടിലോട്ടു വാ. നിന്നെ കാണാത്തത്കൊണ്ട് വല്ലാതെ മിസ്സ്‌ ചെയ്യുന്നു..." ചാരുവിനെ നോക്കി എന്റെ പട്ടിഷോ കാണിച്ചോണ്ട് ഇരുന്നു.

"...വരാം മാഷേ..."

"... അല്ലെങ്കിൽ ഒരുദിവസം ഞാൻ അങ്ങോട്ട് വരാം. നേരിട്ട് കണ്ടിട്ട് വേണം നിനക്ക് കുറച്ചു സമ്മാനങ്ങൾ തരാൻ..."

"... എന്ത് സമ്മാനം..?" മനസ്സിലാവാതെ ഗായു ചോദിച്ചു

"...പോ അവിടന്ന് ഒന്നും അറിയാത്ത പോലെ..." ഇല്ലാത്ത നാണം ഞാൻ അഭിനയിച്ചു.

"... അദിയേട്ടന് വട്ടായോ ? എനിക്ക് ഒന്നും പിടികിട്ടുന്നില്ല ..." ഞാൻ

💬 Comments

View all comments