Chapter Title : മംഗല്യധാരണം 4 [Nishinoya]
എന്റെ കാതിൽ എക്കോ പോലെ കേട്ടുകൊണ്ടിരുന്നു. ജനൽ വഴി തണുത്ത കാറ്റ് ഉള്ളിലേക്ക് അടിക്കുന്നെങ്കിലും ഞാൻ വെട്ടി വിയർക്കാൻ തുടങ്ങി തലയെല്ലാം കറങ്ങുന്ന പോലെ. ഇപ്പോഴും അവൻ ഇവളെ വിളിക്കാറുണ്ടോ...? നാളെ തിരിച്ചു വിളിക്കാം എന്നല്ലേ ചാരു പറഞ്ഞെ അതിനർത്ഥം ഇവർ തമ്മിൽ എപ്പോഴും കോൺടാക്ട് ഉണ്ട് എന്നല്ലേ...? രാത്രി ഈ സമയത്തും ഇവളെ വിളിച്ചു കാര്യങ്ങൾ ചോദിച്ചെങ്കിൽ ഇവർ തമ്മിൽ ഫ്രണ്ട്ഷിപ് മാത്രം ആണോ...? അല്ലെങ്കിൽ തന്നെ ഇതിനൊക്കെ ഞാൻ എന്തിനാ ടെൻഷൻ ആവുന്നേ...? ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങൾ എന്റെ ഉള്ളിൽ അലയടിച്ചോണ്ട് ഇരുന്നു.
"... ആദി...ആദി..." ചരുവിന്റെ തട്ടിവിളിയാണ് എന്നെ സ്വയനിലവിലേക്ക് കൊണ്ട് വന്നത്.
"... ആരാ ഫോൺ വിളിച്ചേ..." ഞാൻ ഉദ്ദേശിച്ച ഉത്തരം ആവരുതെ എന്ന പ്രാർത്ഥനയിൽ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ചോദ്യം പുറത്തേക്ക് വന്നു.
"...ആദി...അത്... അരുൺ ആണ് വിളിച്ചേ..." ചെറിയൊരു ഭയത്തോടെയാണ് ചാരുപറഞ്ഞെ.
"... ഓ കോളേജിൽ ഉള്ള അരുൺ ആണോ..." എനിക്ക് കൺഫോർമേഷൻ വേണമായിരുന്നു.
"... അതെ..." തലകുനിച്ചു അവൾ പറഞ്ഞു.
"... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ആദി..." പ്രദീക്ഷയോടെ ചാരു എന്നെ നോക്കി.
ആ സമയത്ത് തന്നെ എന്റെ ഫോൺ റിങ് ചെയ്തു. ആരാ വിളിച്ചത് എന്നുപോലും നോക്കാതെ യാന്ത്രികമായി ഫോൺ അറ്റൻഡ് ചെയ്ത് കാതിൽ വച്ചു.
"... ഹലോ... ഹലോ.... ആദിയേട്ട... ഹലോ... ആദിയേട്ട.... കേൾക്കുന്നുണ്ടോ..." ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് റേഞ്ച് ഇല്ലാന്ന് കരുതികാണും.
മനസ്സിലേക്ക് അരുണും ചാരുവും റിലേഷണിൽ ആണോ എന്നുള്ള എന്റെ സംശയം കൂടി കൂടിവന്നു. ഞാൻ എന്തോ
💬 Comments
View all comments